city-gold-ad-for-blogger

പ്രശസ്ത ചിത്രകലാ അധ്യാപകന്‍ എ ഡി മാസ്റ്റര്‍ നിര്യാതനായി

പ്രശസ്ത ചിത്രകലാ അധ്യാപകന്‍  എ ഡി മാസ്റ്റര്‍ നിര്യാതനായി
A. Damodaran Master
നീലേശ്വരം : പ്രശസ്ത ചിത്രകലാ അധ്യാപകനും ഗുരുപൂജ അവാര്‍ഡ് ജേതാവുമായ നീലേശ്വരം തട്ടാച്ചേരിയിലെ എ. ദാമോദരന്‍ (എ ഡി മാസ്റ്റര്‍ 70) നിര്യാതനായി. നീലേശ്വരം എന്‍.കെ.ബി.എം, എ.യു.പി.എസ്, പടന്നക്കാട് എന്‍.എന്‍ എ യു പി എസ് എന്നിവിടങ്ങളില്‍ ചിത്രകലാ അധ്യാപകനായിരുന്നു. പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റും നാടകരംഗത്ത് മേക്കപ്പ്മാന്‍, രംഗ സംവിധായകന്‍, രംഗ സില്‍പി, നാടകനടന്‍, സംവിധായകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 500 ല്‍ പരം അധികം അമേച്വര്‍ നാടകങ്ങള്‍ക്കു രംഗസജീകരണം ഒരുക്കി എന്‍ എന്‍ പിള്ളയുടെ കാപാലിക, ആദ്യരാത്രി എന്നീ നാടകങ്ങളുടെ രംഗശില്‍പ്പിയായിരുന്നു. 1977 ലെ തൃശൂര്‍ പൂരം പ്രദര്‍ശന നഗരിയുടെ കവാടം ഒരുക്കി സ്വര്‍ണ്ണമെഡല്‍ നേടി. തിരുവനന്തപുരത്തു നടക്കാറുള്ള വിനോദ സഞ്ചാര വാരാഘോഷത്തില്‍ സമാപനത്തില്‍ ഒരുക്കിയ നിശ്ചല ദൃശ്യങ്ങള്‍ക്ക് നാലുതവണ കണ്ണൂരിനും, ഒരു തവണ കാസര്‍കോടിനും ഒന്നാം സ്ഥാനം നേടിക്കൊടുത്തു. കോഴിക്കോട് വി കെ കൃഷ്ണ മേനോന്‍ സ്മൃതിവനത്തില്‍ കൃഷ്ണ മേനോന്റെ മൂന്ന് ലൈഫ് സ്‌കെച്ച് ഒരുക്കി. നീലേശ്വരം സംയുക്തി തിയേറ്റേഴ്‌സ് സ്ഥാപകന്‍ ജനതകലാസമിതി ജോ. സെക്രട്ടറിയായിരുന്നു. നിലവില്‍ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി പ്രോഗ്രാം കണ്‍വീനര്‍ ആയിരുന്നു. 2005 ല്‍ കേരള സംഗീത നാടക അക്കാദമി ഗുരുപൂജ അവാര്‍ഡ് നേടി.
ഭാര്യ : പത്മാവതി അമ്മ. മക്കള്‍ : ചിത്രകല, ചിത്രലേഖ, ചിത്രവാണി, ചിത്രസീമ, ചിത്രമതി. മരുമക്കള്‍ : കെ എം ചന്ദ്രന്‍, വി സുകുമാരന്‍, വിനോദ്, കെ ജി മധുസുതനന്‍. സഹോദരങ്ങള്‍ : നാരായണി, ജാനകി, പരേതരായ കുഞ്ഞിരാമന്‍, രാമന്‍, രാഘവന്‍, ചാത്തുകുട്ടി നീലേശ്വരം.

Keywords: Kasaragod, Nileshwaram, Obituary, 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia