city-gold-ad-for-blogger
Aster MIMS 10/10/2023

Found Dead | നടിയും മോഡലുമായ കാസർകോട് സ്വദേശിനി മരിച്ച നിലയില്‍; കൊലപാതകമെന്ന് ബന്ധുക്കള്‍; ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയിൽ

കോഴിക്കോട്: (www.kasargodvartha.com) കാസർകോട് സ്വദേശിനിയായ നടിയും മോഡലുമായ ശഹനയെ ദുരൂഹ സഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെറുവത്തൂർ സ്വദേശിനിയായ ശഹനയെ കോഴിക്കോട് ചേവായൂര്‍ പറമ്പില്‍ ബസാറിലുള്ള വാടക വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ ജനലഴിയിൽ തൂങ്ങിയ നിലയിലായിരുന്നു.
                      
Found Dead | നടിയും മോഡലുമായ കാസർകോട് സ്വദേശിനി മരിച്ച നിലയില്‍; കൊലപാതകമെന്ന് ബന്ധുക്കള്‍; ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയിൽ

നടിയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സജാദിനെ ചേവായൂര്‍ പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു. ശഹനയുടെ മരണം കൊലപാതകമാണെന്ന് വ്യക്തമാക്കി ബന്ധുക്കള്‍ പൊലീസിൽ നല്‍കിയ പരാതിയിലാണ് ഭർത്താവ് പൊലീസ് കസ്റ്റഡിയിലായത്.

തന്റെ ജീവന്‍ അപകടത്തിലാണെന്നും ഏത് നിമിഷവും കൊല്ലപ്പെട്ടേക്കാമെന്നും ശഹന പറഞ്ഞിരുന്നതായി ബന്ധുക്കള്‍ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. അസ്വഭാവിക മരണമരണത്തിന് കേസെടുത്തിട്ടുണ്ടെന്നും മരണത്തിൽ സംശയമുണ്ടെന്നു പൊലീസും വ്യക്തമാക്കുന്നു.

ബന്ധുക്കൾ പരാതി നൽകിയതിനാൽ ആര്‍ ഡി ഒയുടെ സാന്നിധ്യത്തിൽ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ് മോർടത്തിനായി കോഴിക്കോട് മെഡികൽ കോളജ് മോർചറിയിലേക്ക് മാറ്റും. ഷോര്‍ട് ഫിലിമുകളിലടക്കം അഭിനയിച്ച ശഹന നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Keywords: News, Kerala, Kasaragod, Top-Headlines, Obituary, Died, Dead, Police, Custody, Complaint, Investigation, Actress, Model, Found Dead, Actress and model from Kasargod found dead. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia