നടന്‍ സത്താര്‍ അന്തരിച്ചു, വിടവാങ്ങിയത് നിരവധി വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ താരം, സംസ്‌കാര ചടങ്ങ് വൈകിട്ട്
Sep 17, 2019, 09:51 IST
കൊച്ചി:(www.kasargodvartha.com 17/09/2019) നിരവധി വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ സിനിമാ നടന്‍ സത്താര്‍ അന്തരിച്ചു. 67 വയസായിരുന്നു. ആലുവയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മൂന്നുമാസമായി കരള്‍ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. ഭാര്യയെ ആവശ്യമുണ്ട് മുതല്‍ 22 എഫ് കെയിലെ ഡി കെ വരെയുള്ള അഭിനയ ജീവിതത്തില്‍ വില്ലന്‍ വേങ്ങളിലൂടെ മലയാളസിനിമയില്‍ ശ്രദ്ധേയനായ നടനായിരുന്നു സത്താര്‍.
1952 മെയ് 25ന് എറണാംകുളം ജില്ലയിലെ ആലുവയിലെ കഡുങ്ങല്ലൂരില്‍ ജനനം. ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ വെസ്റ്റ് കഡുങ്ങല്ലൂരില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സത്താര്‍ യൂണിയന്‍ കൃസ്ത്യന്‍ കോളേജ് ആലുവയില്‍ നിന്നും ഹിസ്റ്ററിയില്‍ ബിരുദാനന്ദര ബിരുദം നേടി.
വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനു ശേഷമാണ് സത്താര്‍ അഭിനയത്തിലേക്ക്് ചുവടുവെയ്ക്കുന്നത്. 1975ല്‍ എം കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത 'ഭാര്യയെ ആവശ്യമുണ്ട്' എന്ന സിനിമയിലൂടെയായിരുന്നു സത്താറിന്റെ തുടക്കം. അനാവരണം എന്ന ചിത്രത്തില്‍ ആദ്യമായി നായകവേഷം ചെയ്തു. ശരപഞ്ജരം, 22 ഫീമെയില്‍ കോട്ടയം, ലാവ തുടങ്ങിയവയാണ് സത്താറിന്റെ പ്രധാന ചിത്രങ്ങള്‍. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു.
നടി ജയഭാരതിയാണ് ഭാര്യ. ഖബറടക്കം വൈകുന്നേരം ആലുവ പടിഞ്ഞാറെ കടുങ്ങല്ലൂര്‍ ജുമാ മസ്ജിദില്‍ നടക്കും
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kochi, Kerala, Death, Obituary, Actor,Actor Sathar passed away