city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രമുഖ ജ്യോതിഷ പണ്ഡിതന്‍ ആച്ചംവീട്ടില്‍ നാരായണ പൊതുവാള്‍ അന്തരിച്ചു

പയ്യന്നൂര്‍: (www.kasargodvartha.com 14/01/2016) പ്രമുഖ ജ്യോതിഷ പണ്ഡിതന്‍ ആച്ചംവീട്ടില്‍ നാരായണ പൊതുവാള്‍ (95) അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. ഇന്ത്യയിലും വിദേശത്തുമടക്കം ആയിരത്തിലധികം ക്ഷേത്രങ്ങളിലും തറവാടുകളിലും പ്രശ്‌ന ചിന്ത നടത്തിയ പണ്ഡിതനായിരുന്നു അദ്ദേഹം. ജ്യോതിശാസ്ത്രത്തില്‍ അവസാനവാക്കായിരുന്നു നാരായണ പൊതുവാള്‍.

ക്ഷേത്രങ്ങളിലെ പ്രശ്‌നചിന്തകളില്‍ ഉചിതമായ പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്ന നാരായണ പൊതുവാള്‍ക്ക് ഏറെ ആദരവും ബഹുമാനവുമാണ് സമൂഹം നല്‍കിയിരുന്നത്. ജ്യോതിശാസ്ത്രത്തിലൂടെ പയ്യന്നൂരിന്റെ യശസ് ഉയര്‍ത്തിയ വ്യക്തിയായിരുന്നു നാരായണ പൊതുവാള്‍. അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുല്‍ കലാം, കേന്ദ്ര - സംസ്ഥാന മന്ത്രിമാര്‍, പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ തുടങ്ങി നിരവധിപേര്‍ നാരായണപൊതുവാളിന്റെ വീട്ടിലെ സന്ദര്‍ശകരായിരുന്നു. സംസ്‌ക്കാരം വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക് പയ്യന്നൂരിലെ തറവാട് ശ്മശാനത്തില്‍ നടക്കും.

ഭാര്യ: കെ കെ പത്മിനി അമ്മ. മക്കള്‍: ഡോ. കെ കെ ശ്രീനിവാസന്‍ (ശിശുരോഗ വിദഗ്ദ്ധന്‍), അഡ്വ. കെ കെ ശ്രീധരന്‍, ഡോ. കെ കെ സോമശേഖരന്‍ (കൃഷ്ണമേനോന്‍ വനിതാകോളജ് കണ്ണൂര്‍), വിജയലക്ഷ്മി, വേണുഗോപാല്‍ (ജ്യോതിഷന്‍ കര്‍ണാടക), ഡോ. കെ കെ ശിവദാസന്‍ (മനോരോഗ വിദഗ്ദ്ധന്‍, കോഴിക്കോട് കുതിരവട്ടം), സ്മിത. മരുമക്കല്‍: ഡോ. പി കെ സര്‍ണലത (പ്രൊഫ. കണ്ണൂര്‍ മെഡിക്കല്‍ കോളജ്), ശ്രീരേഖ (ജില്ലാ ബാങ്ക് കാസര്‍കോട്), പ്രീത, ഡോ. പി കെ മുരളി (എന്‍ എം സി ഹോസ്പ്പിറ്റല്‍ അബുദാബി), ആശ, ഡോ. അനുരാധ (വടകര), ഡോ. എം രമേശന്‍ (സര്‍ജന്‍, മെഡിക്കല്‍ കോളജ് തൃശൂര്‍).

സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണ പൊതുവാള്‍, ലക്ഷ്മിക്കുട്ടി, പരേതരായ പ്തമാവതിയമ്മ, കുഞ്ഞികൃഷ്ണ പൊതുവാള്‍, നളിനിയമ്മ.
പ്രമുഖ ജ്യോതിഷ പണ്ഡിതന്‍ ആച്ചംവീട്ടില്‍ നാരായണ പൊതുവാള്‍ അന്തരിച്ചു

Keywords: Payyannur, Kasaragod, Kerala, Obituary, Acham Veettil Narayana Poduval passes away

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia