ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത് വെള്ളരിക്കുണ്ടിലെ ഹോട്ടല്‍ ജീവനക്കാരനും സുഹൃത്തും
Feb 8, 2018, 21:20 IST
കാസര്‍കോട്: (www.kasargodvartha.com 08.02.2018) ചൗക്കി കല്ലങ്കൈയില്‍ വ്യാഴാഴ്ച വൈകിട്ട് ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത് വെള്ളരിക്കുണ്ടിലെ ഹോട്ടല്‍ ജീവനക്കാരനും സുഹൃത്തുമാണെന്ന് തിരിച്ചറിഞ്ഞു. വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപത്തെ ഹോട്ടല്‍ ജീവനക്കാരന്‍ പുങ്ങംചാലിലെ മുള്ളന്‍വളപ്പില്‍ വിജയന്‍ (38), സുഹൃത്തും കര്‍ണാടക കുന്താപുരം മുഡൂര്‍ സ്വദേശിയും ഭീമനടിയില്‍ താമസക്കാരനുമായ എം പി ലൂക്കാച്ചന്‍ (53) എന്നിവരാണ് മരിച്ചത്.
കുന്താപുരത്ത് ഒരു സ്ഥലം നോക്കാന്‍ പോയി കാറില്‍ മടങ്ങിയ ഇവര്‍ മംഗളൂരുവില്‍ വെച്ച് ഇവര്‍ കൊണ്ടുപോയ ബുള്ളറ്റില്‍ ഭീമനടിയിലേക്ക് തിരിക്കുകയായിരുന്നു. ഇതിനിടയിലാണ് കല്ലങ്കൈയില്‍ വെച്ച് ലോറിയുമായി കൂട്ടിയിടിച്ചത്. ഭീമനടി പുങ്ങംചാല്‍ കൊടിയംകുണ്ട സ്വദേശിയാണ് മരിച്ച വിജയന്‍. ഏതാനും വര്‍ഷം മുമ്പാണ് ലൂക്കാച്ചന്‍ ഭീമനടിയില്‍ താമസം തുടങ്ങിയത്.
അപകടത്തില്‍ ഇരുവരും തത്ക്ഷണം മരണപ്പെടുകയായിരുന്നു. ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. മുള്ളന്‍വളപ്പില്‍ കൃഷ്ണന്റെയും നാരായണിയുടെയും മകനാണ് മരിച്ച വിജയന്‍. ഭാര്യ: ഷൈല. മക്കള്‍: വിപിന്‍ കൃഷ്ണ, സ്‌നേഹ (ഇരുവരും വിദ്യാര്‍ഥികള്‍). ഏക സഹോദരന്‍ വിജേഷ്. പത്രോസാണ് മരിച്ച ലൂക്കാച്ചന്റെ പിതാവ്.
Related News:
ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് 2 പേര്‍ തത്ക്ഷണം മരിച്ചു
Keywords: Kasaragod, Kerala, news, Death, Accidental-Death, Hotel, Obituary, Accidental death; Dead bodies identified < !- START disable copy paste -->
കുന്താപുരത്ത് ഒരു സ്ഥലം നോക്കാന്‍ പോയി കാറില്‍ മടങ്ങിയ ഇവര്‍ മംഗളൂരുവില്‍ വെച്ച് ഇവര്‍ കൊണ്ടുപോയ ബുള്ളറ്റില്‍ ഭീമനടിയിലേക്ക് തിരിക്കുകയായിരുന്നു. ഇതിനിടയിലാണ് കല്ലങ്കൈയില്‍ വെച്ച് ലോറിയുമായി കൂട്ടിയിടിച്ചത്. ഭീമനടി പുങ്ങംചാല്‍ കൊടിയംകുണ്ട സ്വദേശിയാണ് മരിച്ച വിജയന്‍. ഏതാനും വര്‍ഷം മുമ്പാണ് ലൂക്കാച്ചന്‍ ഭീമനടിയില്‍ താമസം തുടങ്ങിയത്.
അപകടത്തില്‍ ഇരുവരും തത്ക്ഷണം മരണപ്പെടുകയായിരുന്നു. ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. മുള്ളന്‍വളപ്പില്‍ കൃഷ്ണന്റെയും നാരായണിയുടെയും മകനാണ് മരിച്ച വിജയന്‍. ഭാര്യ: ഷൈല. മക്കള്‍: വിപിന്‍ കൃഷ്ണ, സ്‌നേഹ (ഇരുവരും വിദ്യാര്‍ഥികള്‍). ഏക സഹോദരന്‍ വിജേഷ്. പത്രോസാണ് മരിച്ച ലൂക്കാച്ചന്റെ പിതാവ്.
Related News:
ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് 2 പേര്‍ തത്ക്ഷണം മരിച്ചു
Keywords: Kasaragod, Kerala, news, Death, Accidental-Death, Hotel, Obituary, Accidental death; Dead bodies identified