വിവാഹത്തിന് മൂന്ന് ദിവസം മുമ്പ് പ്രതിശ്രുത വരന് വാഹനാപകടത്തില്‍ മരിച്ചു
May 2, 2012, 11:45 IST
![]() |
Vinod |
ചീമേനിയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ അമ്മങ്കോട് തോഴയിലെ യു.കെ.വിനോദാ(29)ണ് മരണപ്പെട്ടത്. തിങ്കളാഴ്ച പുലര്‍ച്ചെ തളിപ്പറമ്പ ചുടലയില്‍ വെച്ചാണ് അപകടം നടന്നത്. മെയ് ആറിന് ചീമേനി മുത്തപ്പന് ക്ഷേത്രത്തില്‍ വിവാഹം നടക്കേണ്ടതയായിരുന്നു. ഗള്‍ഫില്‍ നിന്നെത്തിയ സഹോദരനെ സ്വീകരിച്ച് കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് തിരിച്ച് വരുമ്പോഴാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ മീന്‍ലോറി ഇടിച്ച് അപകടം സംഭവിച്ചത്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ത് സമുദായ ശമാശാനത്തില്‍ സംസ്കരിച്ചു.
അച്ഛന്: കെ.കൃഷ്ണന്, മാതാവ്: നിര്‍മല. സഹോദരങ്ങള്‍:ബിജിഷ്,ബിന്ദു.
Keywords: Kasaragod, Cheruvathur, Obituary, Accident, Youth