 |
Raju |
കാസര്‍കോട്: മൂന്നു മാസം മുമ്പ് വാഹനാപകടത്തില്‍ പരിക്കേറ്റ് മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നെല്ലിക്കുന്നിലെ സുന്ദരന്റെ മകന് രാജു(27) ആണ് മരിച്ചത്. ഒക്ടോബര്‍ ഏഴിനാണ് കുദ്രോളി ക്ഷേത്രോത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടയില്‍ സി.പി.സി.ആര് .ഐക്കടുത്തു വെച്ച് രാജുവും കൂട്ടരും സഞ്ചരിച്ച മാരുതിവാനും ബസും കൂട്ടിയിടിച്ചത്. സംഭവസ്ഥലത്തുവെച്ചു തന്നെ രാജുവിന്റെ സഹോദരന് സുനില്‍ കുമാര്‍(29) മരിച്ചിരുന്നു. ഗുരുതരമായ പരിക്കേറ്റ രാജുവിനെയും മറ്റു മൂന്നുപേരെയും മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രാജുവിന്റെ നില അതീവ ഗുരുതരമായതിനാല്‍ മംഗലാപുരത്ത് ചികിത്സ തുടരുകയായിരുന്നു. മാതാവ്: സാവിത്രി.
Keywords: Accident, Youth, Obituary, kasaragod