city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Mujeeb
ചട്ടഞ്ചാല്‍ : വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചട്ടഞ്ചാല്‍ കനിയടുക്കത്തെ മൊയ്തീന്‍സഫിയ ദമ്പതികളുടെ മകന്‍ മുജീബ് (20) ആണ് മംഗലാപുരം യൂണിറ്റി ആശുപത്രിയില്‍ വെച്ച് മരിച്ചത്.
ജനുവരി 24 ന് രാവിലെ 11 മണിയോടെ തലപ്പാടി പാലത്തിനു സമീപം വെച്ച് കെ.എസ്.ആര്‍.ടി.സി ബസും സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. ഗുരുതരമായ പരിക്കുകളോടെ ഐസിയുവില്‍ കഴിയുകയായിരുന്നു മുജീബ്. കൂടെയുണ്ടായിരുന്ന അമീന്‍, സമീര്‍ എന്നിവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.
സഹോദരങ്ങള്‍; ഇസ്മായില്‍ (പ്ലസ്ടു വിദ്യാര്‍ത്ഥി), റാഷീദ് (വിദ്യാര്‍ത്ഥി- മുഹിമ്മാത്ത്).
മൃതദേഹം ചൊവ്വാഴ്ച വൈകീട്ട് ചട്ടഞ്ചാലിലെ കനിയടുക്കത്തെ വീട്ടിലെത്തിക്കും.
Keywords: kasaragod, Accident, Youth, Obituary, Thalappady, chattanchal, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia