കാറിടിച്ച് തെയ്യംകലാകാരന്‍ തല്‍ക്ഷണം മരിച്ചു; ബന്ധുവിന് ഗുരുതരം
Apr 27, 2016, 12:40 IST
പൊയ്‌നാച്ചി: (www.kasargodvartha.com 27/04/2016) പൊയ്‌നാച്ചിയില്‍ കാറിടിച്ച് തെയ്യംകലാകാരന്‍ തല്‍ക്ഷണം മരിച്ചു. ബന്ധുവിന് ഗുരുതരമായി പരിക്കേറ്റു. തളിപ്പറമ്പ് മുറിയതോട്ടെ വി സി പ്രഭാകരന്‍ (60) ആണ് മരിച്ചത്. പ്രഭാകരന്റെ മകന്റെ ഭാര്യാ പിതാവ് പൊയ്‌നാച്ചി പറമ്പിലെ ഭരതനാണ് (50) ഗുരുതരമായി പരിക്കേറ്റത്.
ബുധനാഴ്ച രാവിലെയാണ് സംഭവം. പൊയ്‌നാച്ചി പറമ്പ പുല്ലായിക്കൊടി ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിയതായിരുന്നു പ്രഭാകരന്‍. രാവിലെ ഉത്സവംകണ്ട് വീട്ടിലെത്തി കുളിക്കുന്നതിനായി നടന്നുപോകുമ്പോള്‍ ബന്തടുക്ക ഭാഗത്തുനിന്നും പൊയ്‌നാച്ചിയിലേക്ക് വരികയായിരുന്ന കാറിടിക്കുകയായിരുന്നു. പ്രഭാകരന്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. കൂടെയുണ്ടായിരുന്ന ഭരതനെ ഗുരുതരമായ പരിക്കുകളോടെ ചെങ്കള നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്ഷേത്ര ഉത്സവത്തിനാണ് പ്രഭാകരന്‍ മകന്റെ ഭാര്യയുടെ വീട്ടിലെത്തിയത്.
ഭാര്യ: ഗൗരി. മക്കള്‍: സമ്മ്യ, സജീഷ്. മരുമക്കള്‍: മധു, ശിവപ്രിയ. വിദ്യാനഗര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Keywords: Poinachi, Accident, Obituary, Car Accident, Kasaragod, Kerala, Theyyam Artist