ഓട്ടോറിക്ഷ സൈക്കിളിലിടിച്ച് മധ്യവയസ്കന് മരിച്ചു
Sep 30, 2012, 22:24 IST
ഞായറാഴ്ച വൈകീട്ട് ഏഴരമണിയോടെയാണ് അപകടം. പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിന്ന് സൈക്കിളില്‍ റോഡിലേക്ക് പ്രവേശിച്ചപ്പോള്‍ ചെറുവത്തൂര്‍ ഭാഗത്ത് നിന്നും വരികയായിരുന്ന ഓട്ടോറിക്ഷ സൈക്കിളിന്റെ പിറകില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തലയുടെ പിന്‍ഭാഗത്ത് ഗുരുതരമായി പരിക്കുപറ്റിയ ഇയാള്‍ തല്‍ക്ഷണം മരണപ്പെടുകയായിരുന്നു.പിലിക്കോട് ഫാമിലെ എ.ഐ.ടി.യു.സി. യുണിറ്റ് പ്രസിഡന്റാണ്.
മൃതദേഹം പെരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. പരേതനായ മല്ലക്കര രാമന്‍-ചിരുത ദമ്പതികളുടെ മകനാണ്. ഭാര്യ: ഭാരതി. മക്കള്‍: ഭവ്യ, ശ്രുതി, സച്ചിന്. മരുമകന്: സതീശന്‍. സഹോദരങ്ങള്‍: കുഞ്ഞിരാമന്, സുകുമാരന്‍, നാരായണന്, പാറ്റ, തമ്പായി, നാരായണി.
Keywords: Cheruvathur, Auto-rickshaw, Accidental-Death, Bicycle, Pilicode, Obituary, Madayampath Kunhikkoran