ബസിടിച്ച് പരിക്കേറ്റ ബൈക്കുയാത്രക്കാരന്‍ മരിച്ചു
Jul 8, 2012, 20:55 IST
മൈലാട്ടി: ബസിടിച്ച് പരിക്കേറ്റ ബൈക്കുയാത്രക്കാരന്‍ മരിച്ചു. മൈലാട്ടി അടുക്കത്ത് ബയലിലെ ബാലകൃഷ്ണന്റെ മകന്‍ മിഥുന്‍ (18) ണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് മൈലാട്ടി ദേശീയപാതയിലാണ് അപകടം. മിഥുന്‍ സഞ്ചരിച്ച ബൈക്കില്‍ സ്വകാര്യബസിടിക്കുകയായിരുന്നു. റോഡിലേക്ക് വീണ് തലക്ക് ഗുരുതരമായി പരിക്കേറ്റ മിഥുനിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഞായറാഴ്ച വൈകിട്ട് മരിച്ചു.
മാതാവ്: ഷീല സഹോദരങ്ങള്‍: അഖിലേഷ്, അഭിലാഷ്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.
മാതാവ്: ഷീല സഹോദരങ്ങള്‍: അഖിലേഷ്, അഭിലാഷ്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.
Keywords: Obituary, Accident, Mailatty, Midhun