city-gold-ad-for-blogger

ബസ്സില്‍ നിന്ന് തെറിച്ചുവീണ അമ്പതുകാരന്‍ അതേ ബസ്സ് കയറി മരിച്ചു

ബസ്സില്‍ നിന്ന് തെറിച്ചുവീണ അമ്പതുകാരന്‍ അതേ ബസ്സ് കയറി മരിച്ചു
നീലേശ്വരം: സ്വകാര്യ ബസ്സില്‍ നിന്ന് യാത്രയ്ക്കിടെ പുറത്തേക്ക് തെറിച്ചുവീണ അമ്പതുകാരന്‍ അതേ ബസ്സ് കയറി ദാരുണമായി മരിച്ചു. കിനാനൂര്‍കരിന്തളം പഞ്ചായത്തിലെ കാട്ടിപ്പൊയില്‍ മേലാഞ്ചേരിയിലെ കയ്യില്‍വീട്ടില്‍ കെ.വി.പത്മനാഭ (50) നാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് നീലേശ്വരം പേരോല്‍വള്ളിക്കുന്ന് സര്‍ക്കാര്‍ താലൂക്ക് ആശുപത്രി പരിസരത്താണ് അപകടം.

കാഞ്ഞങ്ങാട്ടുനിന്ന് ബിരിക്കുളംപരപ്പയിലേക്ക് പോവുകയായിരുന്ന ബസ്സിലെ യാത്രക്കാരനായിരുന്നു പത്മനാഭന്‍. ബസ്സില്‍ നല്ല തിരക്കുണ്ടായിരുന്നു. യാത്രക്കിടയില്‍ ബസ്സിന്റെ മുന്‍വാതിലിനടുത്ത് ഉണ്ടായിരുന്ന പത്മനാഭന്‍ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. വീണ ഉടനെ അതേ ബസ്സിന്റെ പിന്‍ചക്രം കയറിയാണ് ദുരന്തം. നീലേശ്വരത്തുനിന്ന് വീട്ടിലേക്ക് ആവശ്യമായ സാധനസാമഗ്രികള്‍ വാങ്ങി നാട്ടിലേക്ക് തിരിച്ചു പോകവേയാണ് അപകടം. ഓടിക്കൂടിയ നാട്ടുകാര്‍ പത്മനാഭനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. ബസ്സ് ജീവനക്കാര്‍ ഓടിരക്ഷപ്പെട്ടു.

നീലേശ്വരം പോലിസ് കേസെടുത്തു. മേലാഞ്ചേരിയിലെ നാടന്‍ ജോലിക്കാരനാണ് പത്മനാഭന്‍. പരേതനായ കെ.വി.കുഞ്ഞമ്പുമുത്താണി ദമ്പതിമാരുടെ മകനാണ്. ഭാര്യ: ശ്യാമള. മക്കള്‍: രതീഷ് (കരസേനചണ്ഡീഗഡ്), ലതിക. മരുമകന്‍: പ്രമോദ് വയക്കര (കരസേന രാജസ്ഥാന്‍). സഹോദരങ്ങള്‍: കെ.വി.കരുണാകരന്‍, ലക്ഷ്മിക്കുട്ടി, മീനാക്ഷി, പരേതനായ ഗോപാലകൃഷ്ണന്‍.

Keywords: K.V.Padmanabhan,Bus accident,obituary,Nileshwaram,Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia