റോഡ് മുറിച്ചുകടക്കുന്നതിനിടെ ജ്വല്ലറി സെക്യൂരിറ്റി ജീവനക്കാരന്‍ കാറിടിച്ച് മരിച്ചു
Jul 24, 2015, 10:31 IST
കാസര്‍കോട്: (www.kasargodvartha.com 24/07/2015) റോഡ് മുറിച്ചുകടക്കുന്നതിനിടെ ജ്വല്ലറി സെക്യൂരിറ്റി ജീവനക്കാരന്‍ കാറിടിച്ചുമരിച്ചു. കാസര്‍കോട് സുല്‍ത്താന്‍ ഗോള്‍ഡ് ജ്വല്ലറിയിലെ സെക്യൂരിറ്റി ജീവനക്കാരനും തിരുവനന്തപുരം സ്വദേശിയുമായ വിശ്വന്‍ (59) ആണ് മരിച്ചത്.
Advertisement:
വ്യാഴാഴ്ച രാത്രി 11 മണിയോടെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്താണ് അപകടം. വിശ്വന്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിതവേഗതയില്‍ വരികയായിരുന്ന കാര്‍ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഉടന്‍ തന്നെ മംഗലാപുരം ആശുപത്രിയിന്‍ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. കാസര്‍കോട് ടൗണ്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Keywords: Kasaragod, Accident, Injured, Obituary, Kerala, Security, Accident: Jewelry security personnel died, Viswan, Advertisement Koolikkad Trade Center.