തള്ളുന്നതിനിടെ പിറകോട്ട് നീങ്ങിയ ജീപ്പിടിച്ച് വൃദ്ധന്‍ മരിച്ചു
Oct 1, 2012, 23:32 IST
ചിറ്റാരിക്കാല്‍: തള്ളി സ്റ്റാര്‍ട്ടാക്കുന്നതിനിടെ പിറകോട്ട് നീങ്ങിയ ജീപ്പിടിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ വൃദ്ധന്‍ ആശുപത്രിയില്‍ മരിച്ചു. ചിറ്റാരിക്കാല്‍ കാവുന്തലയിലെ തോണിക്കുഴിയില്‍ ജോസഫാണ് (62) തിങ്കളാഴ്ച രാവിലെ മംഗലാപുരം ആശുപത്രിയില്‍ മരണപ്പെട്ടത്.
സെപ്റ്റംബര്‍ 28ന് വൈകുന്നേരമാണ് ജോസഫ് അപകടത്തില്‍പ്പെട്ടത്. വീട്ടിലേക്ക് പോകാനായി ജോസഫ് കെ എല്‍ 13 ഡി 5950 നമ്പര്‍ ജീപ്പില്‍ യാത്ര ചെയ്തിരുന്നു. റോഡിലെ കയറ്റത്തിലെത്തിയപ്പോള്‍ ജീപ്പ് പെട്ടെന്ന് നില്‍ക്കുകയും ഡ്രൈവര്‍ സിബി കുര്യനും ജോസഫും വാഹനത്തില്‍ നിന്ന് ഇറങ്ങുകയും ചെയ്തു.

തുടര്‍ന്ന് ജോസഫും സിബി കുര്യനും ചേര്‍ന്ന് ജീപ്പ് മുന്നോട്ട് തള്ളുകയും സ്റ്റാര്‍ട്ടായതോടെ സിബി ജീപ്പില്‍ കയറുകയും ചെയ്തു. ഇതിനിടെ ജീപ്പ് പിറകോട്ട് നിരങ്ങി ഉരുണ്ടുവന്ന് ജോസഫിന്റെ ദേഹത്തിടിക്കുകയായിരുന്നു. തലയ്ക്കും ദേഹത്തും ഗുരുതരമായി പരിക്കേറ്റ ജോസഫിനെ ഉടന്‍ തന്നെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും തിങ്കളാഴ്ച മരണം സംഭവിക്കുകയാണുണ്ടായത്.
Keywords: Jeep, Hits, Old man, Dead, Chittarikkal, Kasaragod, Kerala, Malayalam news