city-gold-ad-for-blogger

തിരുവോണനാളില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു

കോട്ടയം: (www.kasargodvartha.com 27.08.2018) തിരുവോണനാളിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരണപ്പെട്ടു. കുമരകം റോഡില്‍ കവണാറ്റിന്‍കരയില്‍ ബൈക്കില്‍ കാറിടിച്ച് ബോട്ട് ജെട്ടിക്ക് സമീപം തേവലക്കാട്ടുശേരി ഓമനക്കുട്ടന്റെ മകന്‍ ആകര്‍ഷ് (ശ്രീക്കുട്ടന്‍- 21) മരണപ്പെട്ടു. ചങ്ങനാശേരി വാഴൂര്‍ റോഡില്‍ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് മാടപ്പള്ളി എന്‍ഇഎസ് ബ്ലോക്കിനു സമീപം മമ്പള്ളില്‍ നിധീഷ് (23) മരിച്ചു.

കവണാറ്റിന്‍കരയിലുണ്ടായ അപകടത്തില്‍ ആകര്‍ഷിനൊപ്പമുണ്ടായിരുന്ന ബന്ധായ ശ്രീകാന്തിന് (21) ഗുരുതരമായി പരിക്കേറ്റു. ശ്രീകാന്ത് അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. കൊച്ചി സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറിലാണ് ബൈക്ക് ഇടിച്ചത്. കൊച്ചിയില്‍ നിന്ന് ചങ്ങനാശേരിയിലേക്കു പോവുന്നതിനിടെയാണ് അപകടമുണ്ടായത്.

ചങ്ങനാശേരി വാഴൂര്‍ റോഡിലുണ്ടായ അപകടത്തില്‍ നിധീഷിനൊപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. അപകടത്തെ തുടര്‍ന്നു നിര്‍ത്താതെപോയ പിക്കപ്പ് വാന്‍ പിന്നീട് തിരുവല്ലയ്ക്കു സമീപത്തുവെച്ച് പൊലീസ് പിടികൂടി.

തിരുവോണനാളില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, news, Kottayam, Top-Headlines, Accident, Death, Youth, Accident in Thiruvonam day; 2 died

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia