city-gold-ad-for-blogger

കാസര്‍കോട് സ്വദേശി തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 02/03/2015) കാസര്‍കോട് സ്വദേശി തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ചു. മാലക്കല്ല് പൂക്കുന്നം ചെറുമ്പച്ചാലില്‍ തോമസിന്റെ മകന്‍ സനീഷാ (30) ണ് മരിച്ചത്. അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. വേളാങ്കണ്ണിയില്‍ പോവുകയായിരുന്ന തീര്‍ഥാടക സംഘം സഞ്ചരിച്ച സ്‌കോര്‍പിയോ കാറാണ് തമിഴ്‌നാട് തഞ്ചാവൂരില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്.

കാസര്‍കോട് സ്വദേശി തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ചുഅപകടത്തില്‍ സനീഷിന്റെ ഭാര്യ ലിബിന(26), മറുതാപ്പറമ്പില്‍ ജെയ്‌സണ്‍(28) ഭാര്യ ലിമ(23), ആനിമൂട്ടില്‍ ടോജന്‍(30) ഭാര്യ അനു (25) മകള്‍ ജോസ്‌ന ടോജോ (മൂന്ന്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പുലര്‍ച്ചെ ഒരുമണിയോടെ തഞ്ചാവൂരിനടുത്താണ് സംഭവം. ഇവര്‍ സഞ്ചരിച്ച സ്‌കോര്‍പ്പിയോ വാഹനം മരത്തിലിടിക്കുകയായിരുന്നു. ഇതിനുശേഷം വാഹനം നിയന്ത്രണം വിട്ട് മറിയുകയും ചെയ്തു.

സനീഷ് തല്‍ക്ഷണം തന്നെ മരണപ്പെട്ടു. തലക്കേറ്റ മാരകമായ മുറിവാണ് സനീഷിന്റെ മരണത്തിന് കാരണമായത്. പരിക്കേറ്റവരെ തഞ്ചാവൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.

ഇവരെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയരാക്കി. സനീഷിന്റെ മരണം കുടുംബത്തിന് താങ്ങാനാവാത്ത ആഘാതമായി. ഫെബ്രുവരി 28നാണ് സനീഷും കുടുംബാംഗങ്ങളും ഉള്‍പെടെയുള്ളവര്‍ വേളാങ്കണ്ണിയിലേക്ക് പോയത്. അപകട  വിവരമറിഞ്ഞ് ബന്ധുക്കള്‍ തഞ്ചാവൂരിലേക്ക് പോയിട്ടുണ്ട്. ലൗവിംങ്ങ് ട്രാവല്‍സിലെ ഡ്രൈവറാണ് മരണപ്പെട്ട സനീഷ്. സഹോദരങ്ങള്‍: സനോജ് തോമസ്, സജേഷ് തോമസ്.

കാസര്‍കോട് സ്വദേശി തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ചു
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia