ബേക്കറി സാധനങ്ങളുമായി പോകുകയായിരുന്ന പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഒരാള്‍ മരിച്ചു, രണ്ട് പേര്‍ക്ക് ഗുരുതരം
Mar 9, 2018, 15:34 IST
നീലേശ്വരം: (www.kasargodvartha.com 09.03.2018 ) ബേക്കറി സാധനങ്ങളുമായി പോകുകയായിരുന്ന പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഒരാള്‍ മരിച്ചു. അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തമിഴ്‌നാട് സ്വദേശിയും പടന്ന ഗണേഷ് മുക്കില്‍ താമസക്കാരനുമായ ചിന്നപ്പയാണ് (60) മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന സഹായി പയ്യന്നൂര്‍ കൊറ്റിയിലെ മുസമ്മില്‍ (24), പിക്കപ്പ് വാന്‍ ഡ്രൈവര്‍ പയ്യന്നൂര്‍ ഒളവറയിലെ റമീസ് (26) എന്നിവരെ സാരമായ പരിക്കുകളോടെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗളൂരു യൂണിറ്റ്ി ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Keywords: Nileshwaram, Kasaragod, Kerala, News, Accidental-Death, Injured, Police, Obituary, Accident in Nileshwaram, one dies.
< !- START disable copy paste -->
മലയോര ഹൈവേയായ ചിറ്റാരിക്കാല്‍ കാറ്റംകവല പറമ്പ റോഡില്‍ വെള്ളിയാഴ്ച രാവിലെ 10.30 മണിയോടെയാണ് അപകടമുണ്ടായത്. കാറ്റംകവലയ്ക്കും പറമ്പ ജംഗ്ഷനുമിടയിലുള്ള റോഡിലെ വളവില്‍ വെച്ചാണ് വാന്‍ നിയന്ത്രണം വിട്ടത്. പിക്കപ്പ് വാന്‍ റോഡില്‍ നിന്നും തെന്നി താഴെയിറങ്ങി സമീപത്തെ മരത്തിലിടിക്കുകയായിരുന്നു. മരത്തിലിടിച്ചില്ലായിരുന്നുവെങ്കില്‍ തൊട്ടടുത്ത കൊക്കയിലേക്ക് വാന്‍ മറിയുമായിരുന്നു.
വിവരമറിഞ്ഞ് ചിറ്റാരിക്കാല്‍ പോലീസ് സഥലത്തെത്തി അന്വേഷണമാരംഭിച്ചു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Nileshwaram, Kasaragod, Kerala, News, Accidental-Death, Injured, Police, Obituary, Accident in Nileshwaram, one dies.