city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റിയാദില്‍ കാറപകടം: ഉപ്പള ബേക്കൂരിലെ ഒരു കുടുംബത്തിലെ 4 പേര്‍ മരിച്ചു

റിയാദില്‍ കാറപകടം: ഉപ്പള ബേക്കൂരിലെ ഒരു കുടുംബത്തിലെ 4 പേര്‍ മരിച്ചു
അറബി
റിയാദ്: റിയാദില്‍ കാറപകടത്തില്‍ ഉപ്പള ബേക്കൂരിലെ ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച പുലര്‍ച്ചെ റിയാദില്‍ നിന്നും 70 കി.മീ അകലെ മുസാഹ്മിയയ്ക്ക് സമീപം റിയാദ് - മക്ക ഹൈവേയിലാണ് അപകടമുണ്ടായത്. ബേക്കൂര്‍ കെടാക്കല്‍ ഹൗസില്‍ അബ്ദുല്‍ ലത്തീഫ് (37), പിതാവ് അറബി(65), മാതാവ് ആഇശാബി (54), ലത്തീഫിന്റെ എട്ടുമാസം പ്രായമുളള മകന്‍ അബ്ദുര്‍ റഹിമാന്‍ എന്നിവരാണ് മരിച്ചത്.
റിയാദില്‍ കാറപകടം: ഉപ്പള ബേക്കൂരിലെ ഒരു കുടുംബത്തിലെ 4 പേര്‍ മരിച്ചു
അബ്ദുല്‍ ലത്തീഫ്

അബ്ദുല്‍ ലത്തീഫിന്റെ ഭാര്യ കര്‍ണാടക മുഡിപ്പു സ്വദേശിനി നിഷ, മക്കളായ ആഇശ ലുബാന്‍, മുഹമ്മദ് ലിഹാന്‍, നിഷയുടെ സഹോദരന്‍ നിസാര്‍, ബന്ധു ഹാരിസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ ഗുരുതരമായി പരിക്കേറ്റ നിഷയെയും നിസാറിനേയും റിയാദ് ബദിഅയിലെ അമീര്‍ സല്‍മാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ മുസാഹ്മിയയിലെ സെന്‍ട്രല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മൃതദേഹങ്ങളും ഇതേ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്.
റിയാദില്‍ കാറപകടം: ഉപ്പള ബേക്കൂരിലെ ഒരു കുടുംബത്തിലെ 4 പേര്‍ മരിച്ചു
ആഇശാബി

ഉംറ നിര്‍വഹിച്ച് റിയാദിലേക്ക് ടൊയോട്ട ഫോര്‍ച്യൂണര്‍ കാറില്‍ മടങ്ങുമ്പോള്‍ റോഡരികിലെ ഇലക്ട്രിക്കല്‍ പോസ്റ്റില്‍ ഇടിച്ച് കാര്‍ മറിയുകയായിരുന്നു. നാലുപേരും സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു.
റിയാദില്‍ കാറപകടം: ഉപ്പള ബേക്കൂരിലെ ഒരു കുടുംബത്തിലെ 4 പേര്‍ മരിച്ചു
അബ്ദുര്‍ റഹിമാന്‍
വ്യാഴാഴ്ചയാണ് ഒമ്പതംഗ കുടുംബം റിയാദില്‍ നിന്ന് മക്കയിലേക്ക് പുറപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയോടെയാണ് ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും അപകടവിവരമറിയുന്നത്.

റിയാദിലെ ഫസാ ഇന്റര്‍ നാഷണല്‍ കമ്പനിയില്‍ ഓപ്പറേഷന്‍സ് മാനേജരായി ജോലി ചെയ്തുവരികയായിരുന്നു അബ്ദുല്‍ ലത്തീഫ്. മാതാപിതാക്കളെ ഏതാനും ദിവസം മുമ്പാണ് ഉംറ നിര്‍വഹണത്തിനായി സന്ദര്‍ശക വിസയില്‍ റിയാദിലേക്ക് കൊണ്ടുവന്നത്. നാലുവര്‍ഷമായി സൗദിയില്‍ ജോലി ചെയ്യുന്ന അബ്ദുല്‍ ലത്തീഫ് നേരത്തെ അബുദാബിയിലായിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read: 
പാചക വാതക വില വര്‍ദ്ധന ഫോര്‍മുലയ്‌ക്കെതിരെ സുപ്രീം കോടതിയില്‍ രണ്ട് ഹര്‍ജി

Keywords:  Riyadh, Kasaragod, Uppala, Bandiyod, Family, Death, Son, Brothers, Hospital, Treatment, Injured, Obituary.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia