രവിയുടെ അപകടമരണം വിവാഹത്തിനുള്ള തയ്യാറെടുപ്പിനിടയില്‍
Mar 12, 2013, 19:05 IST
കാസര്‍കോട്: ബേഡകം കാട്ടിപ്പാറ പന്നിക്കല്ലില്‍ ജെ.സി.ബി നിയന്ത്രണം വിട്ടതിനെ തുടര്‍ന്ന് കൊക്കയില്‍ വീണ് മരിച്ച കര്‍ണാടക- ബീജാപ്പുരയിലെ രവി എന്ന ശെല്‍വപ്രഭുവിന്റെ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ടം ചെയ്തു. ചൊവ്വാഴ്ച ഉച്ചയോടെ ബീജാപ്പുരയിലേക്ക് കൊണ്ടുപോകും.
ബന്ധുക്കള്‍ ചൊവ്വാഴ്ച രാവിലെ കാസര്‍കോടെത്തി.രവിയുടെ വിവാഹം ജൂണ്‍ 12 ന് നടത്താനിരിക്കെയാണ് ദാരുണമായ മരണം സംഭവിച്ചത്. മൂന്നു മാസം മുമ്പാണ് വിവാഹ നിശ്ചയം നടന്നത്. സഹോദരങ്ങള്‍: അപ്പണ്ണ, ശിവജി,രേണുക,ഷാദ്രഭായി, മംഗളാഭായി,ഷാനാഭായി, ചൗഭായ്.
Keywords: Relatives,Accident, Death, marriage, Kasaragod, Karnataka, Bedakam, Deadbody, General-hospital, Postmortem report, Brothers, Obituary,Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.