പാളത്തില്‍ നിന്നും പ്‌ളാറ്റ് ഫോമില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരി ട്രെയിനിടിച്ച് മരിച്ചു
Apr 7, 2015, 09:18 IST
കുമ്പള: (www.kasargodvartha.com 07/04/2015) പ്‌ളാറ്റ് ഫോമില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് താല്‍ക്കാലിക ജീവനക്കാരി ട്രെയിനിടിച്ച് മരിച്ചു. ബേളയിലെ ലവീന റോഡ്രിഗസ് (30) ആണ് മരിച്ചത്. ചെറുവത്തൂര്‍ - മംഗലാപുരം പാസഞ്ചര്‍ ട്രെയിനിടിച്ചാണ് അപകടം സംഭവിച്ചത്. ചൊവ്വാഴ്ച രാവിലെ 7.40 മണിയോടെയാണ് അപകടം.
മഞ്ചേശ്വരത്തേക്ക് പോകാനായി കുമ്പള റെയില്‍വേസ്റ്റേഷനിലെത്തിയതായിരുന്നു ലവീന. ഒന്നാമത്തെ പ്ലാറ്റ്‌ഫോമില്‍ കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന എഗ്മോര്‍ എക്‌സ്പ്രസ് നിര്‍ത്തിയിട്ടിരിക്കുന്നതിനാല്‍ ഈ ട്രെയിനില്‍ കയറി മറുവാതിലിലൂടെ പുറത്തിറങ്ങി രണ്ടാമത്തെ പ്ലാറ്റ് ഫോമില്‍ കയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇവര്‍ക്ക് യാത്രപോകേണ്ട ചെറുവത്തൂര്‍ മംഗലാപുരം പാസഞ്ചര്‍ ഇടിച്ചത്. നിരവധിപേര്‍ നോക്കിനില്‍ക്കുമ്പോഴായിരുന്നു അപകടം.
ലെവിനയുടെ ഭര്‍ത്താവ് പുത്തൂര്‍ സ്വദേശി സുനില്‍ ഡിസൂസ മൂന്ന് വര്‍ഷം മുമ്പ് അസുഖത്തെ തുടര്‍ന്ന് മരിച്ചിരുന്നു. റിയോണ്‍സണ്‍ (അഞ്ച്) ഏകമകനാണ്, ലൂയിസ് റോഡ്രിഗസ-സെലീന ക്രാസ്റ്റ ദമ്പതികളുടെ മകളാണ്. സഹോദരന്‍: വിന്‍സന്റ് റോഡ്രിഗസ്. ബേള കാപ്പിത്തോണിയ നഴ്‌സറി സ്‌കൂള്‍ അധ്യാപികയായും കാസര്‍കോട് കലക്ടറേറ്റിലും സബ് കോടതിയിലും ജോലിചെയ്തിരുന്നു.
സംഭവം പെട്ടന്നായതിനാല്‍ ആര്‍ക്കും ഇവരെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. വിവരമറിഞ്ഞ് കുമ്പള പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. സംഭവത്തെതുടര്‍ന്ന് ട്രെയിന്‍ അല്‍പനേരം നിര്‍ത്തിയിട്ടെങ്കിലും പിന്നീട് യാത്രപുറപ്പെട്ടു.
മഞ്ചേശ്വരത്തേക്ക് പോകാനായി കുമ്പള റെയില്‍വേസ്റ്റേഷനിലെത്തിയതായിരുന്നു ലവീന. ഒന്നാമത്തെ പ്ലാറ്റ്‌ഫോമില്‍ കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന എഗ്മോര്‍ എക്‌സ്പ്രസ് നിര്‍ത്തിയിട്ടിരിക്കുന്നതിനാല്‍ ഈ ട്രെയിനില്‍ കയറി മറുവാതിലിലൂടെ പുറത്തിറങ്ങി രണ്ടാമത്തെ പ്ലാറ്റ് ഫോമില്‍ കയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇവര്‍ക്ക് യാത്രപോകേണ്ട ചെറുവത്തൂര്‍ മംഗലാപുരം പാസഞ്ചര്‍ ഇടിച്ചത്. നിരവധിപേര്‍ നോക്കിനില്‍ക്കുമ്പോഴായിരുന്നു അപകടം.
ലെവിനയുടെ ഭര്‍ത്താവ് പുത്തൂര്‍ സ്വദേശി സുനില്‍ ഡിസൂസ മൂന്ന് വര്‍ഷം മുമ്പ് അസുഖത്തെ തുടര്‍ന്ന് മരിച്ചിരുന്നു. റിയോണ്‍സണ്‍ (അഞ്ച്) ഏകമകനാണ്, ലൂയിസ് റോഡ്രിഗസ-സെലീന ക്രാസ്റ്റ ദമ്പതികളുടെ മകളാണ്. സഹോദരന്‍: വിന്‍സന്റ് റോഡ്രിഗസ്. ബേള കാപ്പിത്തോണിയ നഴ്‌സറി സ്‌കൂള്‍ അധ്യാപികയായും കാസര്‍കോട് കലക്ടറേറ്റിലും സബ് കോടതിയിലും ജോലിചെയ്തിരുന്നു.
Keywords : Train Accident, Obit, Kumbala, Kasaragod, Kerala, Platform, Train, Block Panchayath Employee, Accident: Block Panchyat employee dies.
Advertisement: