ഓട്ടോയും ബസും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരണപ്പെട്ടു
May 10, 2013, 09:08 IST
നീലേശ്വരം: ബസും റിക്ഷയും കുട്ടി ഇടിച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍ മരണപ്പെട്ടു. നീലേശ്വരം പള്ളിക്കര കറുത്ത ഗെയിറ്റിനടുത്തെ കല്ലായി ഇബ്രാഹിം(65) ആണ് മരണപ്പെട്ടത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെ വള്ളിക്കുന്നില്‍ വെച്ചാണ് അപകടം നടന്നത്.
ചിറ്റാരിക്കാലില്‍ നിന്ന് നീലേശ്വരത്തേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസുമായി റിക്ഷ കൂട്ടിയിടിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനു മുമ്പേ അപകടം നടന്ന സംഭവ സ്ഥലത്ത് വെച്ച് തന്നെ ഇബ്രാഹിം മരണപ്പെടുകയായിരുന്നു. മൃതദേഹം കാങ്ങഞ്ഞാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മാര്‍ട്ടം ചെയ്തു. പരേതനായ മുഹമ്മദ് കുഞ്ഞി -ആഇശ ദമ്പതികളുടെ മകനാണ്.
ഭാര്യ: സുഹറ, മക്കള്‍: ഷംസുദ്ദീന്‍ (ഗള്‍ഫ്), ഷാനിറ, ഷാഹിദ, ഹസീന, സബീന, ഷറഫുദ്ദീന്‍. മരുമക്കള്‍: ഷക്കീല, മുനീര്‍, മഹമ്മദലി, നഫല്‍. സഹോദരങ്ങള്‍: അബുബക്കര്‍, യൂസഫ്, അസീസ്, അഹ്മദ്, അബ്ദുര്‍ റഹ്മാന്‍, അബ്ദുളല്ല, ഫാത്തിമ, പരേതനായ ഉമ്മര്‍.
Keywords: Auto-rickshaw, Bus, Accident, Driver, Obituary, Nileshwaram, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News