പിതൃ സഹോദരിയോടൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെ മിനിലോറി ഇടിച്ച് മൂന്ന് വയസ്സുകാരി മരിച്ചു
Apr 1, 2015, 17:09 IST
പള്ളിക്കര: (www.kasargodvartha.com 01/04/2015) പിതൃ സഹോദരിയോടൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെ മിനിലോറി ഇടിച്ച് മൂന്ന് വയസ്സുകാരി മരിച്ചു. ബുധനാഴ്ച ഉച്ചക്ക് 1.30 മണിയോടെ പള്ളിപ്പുഴ ഇസ്‌ലാമിക് ഇംഗ്ലീഷ് മീഡിയം നേഴ്‌സറി സ്‌കൂളിന് മുന്നില്‍ വെച്ചാണ് അപകടമുണ്ടായത്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന പള്ളിപ്പുഴയിലെ അബ്ദുല്‍ ഖാദറിന്റെയും അതിഞ്ഞാല്‍ കോയാപ്പള്ളി സ്വദേശിനി ഷര്‍ബീനയുടെയും മകള്‍ ഫാത്വിമത്ത് ഷിസയാണ് മരിച്ചത്.
Keywords: Accident, Death, Obituary, Kasaragod, Kerala, Child, Mini Lorry, Fathimath Shisa.
Advertisement:
പിതൃസഹോദരി റാബിയയുടെ മകള്‍ പഠിക്കുന്ന പള്ളിപ്പുഴ കിന്റര്‍ ഗാര്‍ഡന്‍ സ്‌കൂളില്‍ നടന്ന വാര്‍ഷിക പരിപാടിയില്‍ പങ്കെടുത്ത് റാബിയക്കൊപ്പം റോഡ് മുറിച്ചുകടക്കവേ അമിതവേഗതയില്‍വന്ന മിനിലോറി ഇടിക്കുകയായിരുന്നു. അപകടം വരുത്തിയ മിനി ലോറി നിര്‍ത്താതെ പോയെങ്കിലും പിന്നീട് കുറച്ച് അകലെവെച്ച് നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചു. ഡ്രൈവര്‍ കുണിയ തോക്കാനത്തെ അബ്ദുല്‍ കരീമിനെ (31) പോലീസ് അറസ്റ്റുചെയ്തു.
മകളുടെ മരണവിവരമറിഞ്ഞ് പിതാവ് അബ്ദുല്‍ ഖാദര്‍ ഗള്‍ഫില്‍നിന്നും നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വേനലവധിക്ക് ഏപ്രില്‍ ആറിന് കുടുംബ സമേതം ഗള്‍ഫിലേക്ക് പോകാനുള്ള ഒരുക്കത്തിനിടയിലാണ് കുഞ്ഞിന്റെ മരണം സംഭവിച്ചത്. സഹോദരങ്ങള്‍: ഷറഫ ഷെറിന്‍, ഷിഫ. ബേക്കല്‍ എസ്.ഐ. പി. നാരായണന്റെ നേതൃത്വത്തില്‍ വൈകിട്ടോടെ ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റുമോര്‍ട്ടം നടപടികള്‍ ആരംഭിച്ചു.