പഴയകാല ഫുട്‍ബോൾ താരം ഏച്ചിക്കാനത്തെ എ സി ചന്ദ്രന്‍ നായര്‍ നിര്യാതനായി
Apr 24, 2021, 16:23 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 24.04.2021) പഴയകാല ഫുട്‍ബോൾ താരം ഏച്ചിക്കാനത്തെ എ സി ചന്ദ്രന്‍ നായര്‍ ( 73) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു. വര്‍ഷങ്ങളായി പിലിക്കോട് കാലിക്കടവിലാണ് താമസം. സാഹിത്യകാരനും തിരക്കഥാകൃത്തുമായ സന്തോഷ് ഏച്ചിക്കാനം മകനാണ്.
ചന്ദ്രന്‍ നായര്‍ കണ്ണൂര്‍ - കാസര്‍കോട് ജില്ലയിലെ ഫുട്‌ബോള്‍ മൈതാനങ്ങളില്‍ നിറസാന്നിധ്യമായിരുന്നു. ഇന്ത്യന്‍ ഫുട്‌ബോളിലെ താര രാജാക്കന്‍മാരായിരുന്ന ഗോവയ്ക്ക് വേണ്ടിയും ജഴ്‌സി അണിഞ്ഞിട്ടുണ്ട്.
ഭാര്യ: കോടോത്ത് ശ്യാമള. മകള്‍ സിന്ധു. മരുമക്കള്‍: ജെല്‍സ (കാലടി സംസ്‌കൃത കോളേജ് അധ്യാപിക), പരേതനായ പത്മനാഭന്‍ (റിട. ആർമി) .
സഹോദരങ്ങള്‍: എ സി മാധുരി അമ്മ (ഏച്ചിക്കാനം), എ സി പ്രേമ അമ്മ (മടിക്കൈ അമ്പലത്തുകര), പരേതരായ എ സി ബാലന്‍ നായര്‍, എ സി അപ്പുക്കുട്ടന്‍ നായര്‍, എ സി കുഞ്ഞിരാമന്‍ നായര്‍, എ സി കുഞ്ഞിക്കണ്ണന്‍ നായര്‍.
സംസ്‌കാരം ഏച്ചിക്കാനം തറവാട്ട് വളപ്പില്‍ നടന്നു.
Keywords: Kasaragod, Kerala, News, Kanhangad, Football, Obituary, Pilicode, AC Chandran Nair of Echikkanam has passed away.