 |
Abubakkar Haji |
കാസര്‍കോട്: പഴയകാല മുസ്ലിം ലീഗ് നേതാവും മുന്‍ നഗരസഭ കൗണ്‍സിലറുമായ തളങ്കര ഖാസിലൈനിലെ പി.എ.അബൂബക്കര്‍ ഹാജി (85) നിര്യാതനായി. ഖാസിലൈന്‍ ബദ്രിയ മസ്ജിദ് സെക്രട്ടറി, റൗളത്തുല്‍ ഉലൂം സംഘം സെക്രട്ടറി, ദഖീറത്തുല്‍ ഉഖ്റ സംഘം സ്ഥാപക അംഗം, മാനേജര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. പഴയതലമുറയില്നിന്ന് ഫാറൂഖ് കോളജില്‍നിന്നും ബിരുദമെടുത്തയാളാണ്. മേല്‍പറമ്പ് കാടങ്കോട് ബാവയുടെ മകള്‍ സൈനബയാണ് ഭാര്യ. സഹോദരങ്ങള്‍: സുഹ്റ, പരേതരായ പി.എ. അഹമ്മദ്കുഞ്ഞി ഹാജി, പി.എ. അബ്ദുല്‍ അസീസ്, എ.എച്ച്. മുഹമ്മദ്കുഞ്ഞി, എ.എച്ച്.അബ്ദുല്‍ റഹ്മാന്, പി. ആയിഷ.
Keywords: Obituary, Thalangara, Kasaragod