പെരുന്നാളിന് ഖത്തറില്‍ നിന്നെത്തിയ മൊഗ്രാല്‍പുത്തൂര്‍ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
Oct 13, 2013, 11:33 IST
മൊഗ്രാല്‍പുത്തൂര്‍: ബലി പെരുന്നാള്‍ അവധിക്ക് ഖത്തറില്‍ നിന്ന് നാട്ടിലെത്തിയ മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു. കുന്നില്‍ വലിയവളപ്പിലെ പരേതനായ മുഹമ്മദ്കുഞ്ഞിയുടെ മകന്‍ ബി.എം അബ്ദുര്‍ റഹ് മാന്‍ (52) ആണ് ഞായറാഴ്ച പുലര്‍ച്ചെ രണ്ടരമണിയോടെ മരിച്ചത്.
ശനിയാഴ്ച രാത്രി വീട്ടില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട ഇദ്ദേഹത്തെ ഉടന്‍ കാറില്‍ കാസര്‍കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോഴായിരുന്നു മരണം. ഖത്തറില്‍ ഒരു ആശുപത്രിയില്‍ ജീവനക്കാരനായിരുന്നു അബ്ദുര്‍ റഹ് മാന്‍. പെരുന്നാളിന് 10 ദിവസത്തെ അവധിയില്‍ വെള്ളിയാഴ്ച രാത്രിയാണ് ഇദ്ദേഹം നാട്ടിലെത്തിയത്. ഞായറാഴ്ച ഉച്ചയോടെ കുന്നില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
മാതാവ്: മറിയുമ്മ. ഭാര്യ: റഷീദ. മക്കള്‍: അബിനാസ് (ഖത്തര്‍), അജാസ് (വിദ്യാര്‍ത്ഥി, പൊവ്വല്‍ എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളജ്), അനസ്, അഖിനാസ്, അര്‍വാസ്, അലിസ്, ഹന. സഹോദരങ്ങള്‍: അബ്ദുല്ലകുഞ്ഞി ഹാജി പേരാല്‍, ബി.എം പള്ളിക്കുഞ്ഞി, അബൂബക്കര്‍ ഹാജി, മൊയ്തീന്‍, അബ്ബാസ്, മറിയുമ്മ, ആഇശ, റുഖിയ.

Also Read:
ഇന്ത്യ-വിന്‍ഡീസ് രണ്ടാം ഏകദിനം കൊച്ചിയില്‍ ?
Keywords : Mogral puthur, Obituary, Qatar, Eid, Hospital, Kasaragod, Kerala, Celebration, BM Abdur Rahman, Sunday, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Advertisement: