പ്രമുഖ മത പണ്ഡിതൻ ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാർ നിര്യാതനായി
Jan 21, 2021, 19:44 IST
മുള്ളേരിയ: (www.kasargodvartha.com 21.01.2021) പ്രമുഖ മത പണ്ഡിതനും മുഹിമ്മാത്ത് സീനിയർ മുദരിസുമായ ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാർ (77) നിര്യാതനായി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ലാ ഉപാധ്യക്ഷനായിരുന്നു.
മുളിയാർ പഞ്ചായത്തിലെ ബെള്ളിപ്പാടി സ്വദേശിയായ അബ്ദുല്ല മുസ്ലിയാർ ആദൂരിലാണ് താമസം. പരേതനായ മുഹമ്മദ് ഹാജി - സുലൈഖ ദമ്പതികളുടെ മകനാണ്. ബേർക്ക അബ്ദുല്ല മുസ്ലിയാരിൽ നിന്നാണ് മതപഠനം ആരംഭിച്ചത്. ശംസുൽ ഉലമ ഇ കെ അബൂബകർ മുസ്ലിയാർ, കോട്ടുമല അബൂബകർ മുസ്ലിയാർ, താജു ശരീഅം, അലിക്കുഞ്ഞി മുസ്ലിയാർ, ബാലനടുക്ക അബ്ദുർ റഹ്‌മാൻ മുസ്ലിയാർ, മുഹ് യുദ്ദീൻ മുസ്ലിയാർ, പഴയങ്ങാടി അവറാൻ കുട്ടി മുസ്ലിയാർ, മഞ്ചേരി അബ്ദുല്ല മുസ്ലിയാർ, ശർഖാവി അബ്ദുൽ ഖാദിർ മുസ്ലിയാർ, എന്നിവർ മറ്റു ഗുരുക്കളാണ്.
പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ നിന്ന് 1971 ൽ ഫൈസി ബിരുദം നേടിയ ശേഷം ഉപ്പിനങ്ങാടി ടൗൺ മസ്ജിദ്, സുളള്യ ടൗൺ മസ്ജിദ്, പെർള മർത്യ ജുമാ മസ്ജിദ്, കുമ്പോൽ ബദ്രിയ്യ ജുമാ മസ്ജിദ് പാപ്പം കോയ നഗർ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു. ശേഷം 2008 മുതൽ മുഹിമ്മാത്തിൽ സേവനമനുഷ്ഠിച്ച് വരികയായിരുന്നു. കേരള കർണ്ണാടകയിലെ മതപ്രഭാഷണ വേദികളിലെ പ്രധാനിയായിരുന്നു ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാർ.
ഭാര്യ: നഫീസ. മക്കൾ: മുഹമ്മദ്, സിദ്ദീഖ്, ഉമറുൽ ഫാറൂഖ്, ഹംസ, ഉസ്മാൻ, മുഹമ്മദലി ഹിമമി സഖാഫി, യൂസുഫ്, സൗദ. സഹോദരങ്ങൾ: അബ്ദുർ റഹ്‌മാൻ ഹാജി, മൊയ്തീൻ ഹാജി, അബൂബകർ ഹാജി, ഇബ്റാഹിം ഹാജി, ഖദീജ, ആഇശ, നഫീസ.
ഖബറടക്കം വെള്ളിയാഴ്ച രാവിലെ 7.30ന് മുഹിമ്മാത്തിലെ ഖബർസ്ഥാനിൽ നടക്കും.
Keywords: Kerala, News, Kasaragod, Mulleria, Death, Obituary, Top-Headlines, Muhimmath, Abdulla Musliar Bellippadi has passed away.
< !- START disable copy paste -->