city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മാലീക് ദീനാറില്‍ സിയാറത്തിനു വന്ന നീലേശ്വരം സ്വദേശി കുഴഞ്ഞുവീണു മരിച്ചു

മാലീക് ദീനാറില്‍ സിയാറത്തിനു വന്ന നീലേശ്വരം സ്വദേശി കുഴഞ്ഞുവീണു മരിച്ചു
Abdul rauf
കാസര്‍കോട്: തളങ്കര മാലീക് ദീനാറില്‍ സിയാറത്തിനു വന്ന നീലേശ്വരം കോട്ടപ്പുറം സ്വദേശി കുഴഞ്ഞു വീണു മരിച്ചു. കോട്ടപ്പുറത്തെ അബ്ദുല്‍ റൗഫ്(65)ആണ് മരിച്ചത്. സിയാറത്തിനു ശേഷം തെരുവത്തെ കടവരാന്തയില്‍ കിടന്നുറങ്ങിയതായിരുന്നു. കൂടെയുണ്ടായിരുന്നയാള്‍ രാത്രി വിളിച്ചിട്ടും അനങ്ങാത്തതിനെ തുടര്‍ന്ന് തൊട്ടടുത്ത ക്ലബ്ബിലുണ്ടായിരുന്ന യുവാക്കളെ വിവരം അറിയിക്കുകയും പോലീസ് വന്ന് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു. വായില്‍ നിന്നും നുരയും പതയും വന്ന നിലയിലായിരുന്നു. ഹൃദായഘാതമാണ് മരണകാരണമെന്ന് വ്യക്തിമായിട്ടുണ്ട്. ശനിയാഴ്ച രാവിലെ ബന്ധുക്കള്‍ എത്തി മൃതദേഹം ഏറ്റുവാങ്ങി നീലേശ്വരത്തേക്ക് കൊണ്ടുപോയി. കോട്ടപ്പുറം ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കും. ഭാര്യ: ഷെരീഫ കരുവാഞ്ചേരി. ഏകമകള്‍ വി.പി റസിയ. മരുമകന്‍: ഗഫൂര്‍.
Keywords: Nileshwaram, Obituary, കാസര്‍കോട്, നീലേശ്വരം സ്വദേശി

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia