city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അബ്ദുര്‍ റഹ്മാന്‍ മുന്‍ഷി കന്തല്‍ നിര്യാതനായി

അബ്ദുര്‍ റഹ്മാന്‍ മുന്‍ഷി കന്തല്‍ നിര്യാതനായി


പുത്തിഗെ: മൂന്നര പതിറ്റാണ്ടുകാലം കന്തല്‍ എ എല്‍ പി സ്‌കൂള്‍ അറബിക് അധ്യാപകനായിരുന്ന എം.എ. അബ്ദുര്‍ റഹ്മാന്‍ മുന്‍ഷി കന്തല്‍(62) നിര്യാതനായി. കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. പരേതരായ ആദംകുഞ്ഞി-ഉമ്മു ഹലീമ ദമ്പതികളുടെ മകനാണ്. 1970 മുതല്‍ 2005 വരെ സ്വന്തം നാട്ടില്‍ സ്‌കൂള്‍ അധ്യാപകനായി ജോലിചെയ്തിരുന്നു.

തന്റെ അംഗവൈകല്യപരാധീനതകള്‍ക്കിടയിലും നാട്ടിലെ പൊതുപ്രവര്‍ത്തന മേഖലയില്‍ ശ്രദ്ധയൂന്നിയ മുന്‍ഷി ദീര്‍ഘകാലം കന്തല്‍ മുസ്ലീം ജമാഅത്ത് കമ്മിറ്റിയുടെ സാരഥ്യം വഹിച്ചിരുന്നു.

ഭാര്യ: ഹവ്വാ ഉമ്മ. മക്കള്‍: ഫാത്വിമ, ഉമ്മു ഹലീമ, മുനീര്‍, ആഇശ, സ്വഫിയ്യ. മരുമക്കള്‍: അബ്ദുല്ല പുണ്ടൂര്‍, ലത്തീഫ് ബങ്കല, ആമിന കുമ്പഡാജെ, അബ്ബാസ് കുഞ്ചാര്‍, ശംസുദ്ദീന്‍ നെല്ലിക്കട്ട. സഹോദരങ്ങള്‍: സീതികുഞ്ഞി കരിക്കുണ്ട്, ബീഫാത്വിമ ബള്ളൂര്‍, പരേതനായ ഖദീജുമ്മ, പജ്ജാനം, ആസിയമ്മ പള്ളങ്കയം, ആഇശ ബള്ളൂര്‍.

ഖബറടുക്കം മണിയമ്പാറ ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ നടന്നു. നിര്യാണത്തില്‍ എസ്.വൈ.എസ് കാസര്‍കോട് ജില്ലാ-ദുബൈ കമ്മിറ്റി ജനറലല്‍ സെക്രട്ടറി കന്തല്‍ സൂപി മദനി അനുശോചിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് കന്തല്‍ സ്‌കൂളില്‍ അനുശോചന യോഗവും നടന്നു.

Keywords:  Obituary, Teacher, Kasaragod, Puthige, Kerala, Abdul Rahman

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia