സെന്റര്‍ ചിത്താരിയിലെ എ.എ അബ്ദുല്ല നിര്യാതനായി
Nov 30, 2015, 10:30 IST
ചിത്താരി: (www.kasargodvartha.com 30/11/2015) സെന്റര്‍ ചിത്താരിയിലെ പെട്രോള്‍ പമ്പിനടുത്തെ എംഎല്‍എ അബ്ദുല്ല എന്നു വിളിക്കുന്ന എ.എ അബ്ദുല്ല (62) ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. ചിത്താരി മേഖലയില്‍ മത- സാമൂഹിക രംഗത്ത് നിറഞ്ഞു നിന്ന അബ്ദുല്ലയെ നാട്ടുകാര്‍ സ്‌നേഹപൂര്‍വം എംഎല്‍എ എന്നാണ് വിളിച്ചിരുന്നത്.
വില്ലേജ് ഓഫീസ് ഉള്‍പെടെയുള്ള സര്‍ക്കാര്‍ കാര്യാലയത്തില്‍ അപേക്ഷകള്‍ തയ്യാറാക്കി നല്‍കി ജനങ്ങളെ ഏറെ സേവിച്ച പരോപകാരിയാണ് അബ്ദുല്ല. ഞായറാഴ്ച വൈകിട്ട് വീട്ടില്‍ തിരിച്ചെത്തിയ ശേഷം കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയും ഏറെ താമസിയാതെ മരണപ്പെടുകയുമായിരുന്നു.
മൃതദേഹം സെന്‍ട്രല്‍ ചിത്താരി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഭാര്യ: ആഇശ. മക്കള്‍: സഫ്തീന, സഫ്‌വാന്‍, സൈഫുദ്ദീന്‍, അബ്ദുര്‍ റസാഖ്, ഫാത്വിമ. മരുമക്കള്‍: നൗഷാദ് കടപ്പുറം. സഹോദരങ്ങള്‍: അഹമ്മദ് നോര്‍ത്തി ചിത്താരി, ഹസൈനാര്‍, അഷ്‌റഫ്.
Keywords : Chithari, Obituary, Kanhangad, Kerala, Natives, AA Abdulla, MLA, AA Abdulla Chithari passes away.