Tribute | ചെർക്കളം അബ്ദുല്ല സ്‌മരണയിൽ ദുബൈ കെ എം സി സി
ചെർക്കളം അബ്ദുല്ലയെ അനുസ്മരിച്ചു, ദുബൈ കെ എം സി സി സംഘടിപ്പിച്ച സമ്മേളനം, സാമൂഹിക പ്രവർത്തകൻ
ദുബൈ: (KasargodVartha) മുൻ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന ട്രഷററുമായിരുന്ന ചെർക്കളം അബ്ദുല്ലയെ അനുസ്മരിക്കുന്ന സമ്മേളനം ദുബൈ കെ എം സി സി കാസർക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ചു. ജില്ലാ വൈസ്.പ്രസിഡന്റ് വൻ ഫോർ അബ്ദുൽ റഹ്മാൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ചെർക്കളം ഒരു അനുഗ്രഹീത നേതാവായിരുന്നുവെന്നും സമൂഹ സേവനത്തിൽ അദ്ദേഹത്തിന്റെ സംഭാവനകൾ അഗാധമായിരുന്നുവെന്നും വൻ ഫോർ പറഞ്ഞു.
സമ്മേളനത്തിൽ ജില്ലാ ആക്ടിംഗ് പ്രസിഡന്റ് സി എച്ച് നൂറുദ്ദീൻ അധ്യക്ഷത വഹിച്ചു. ആക്ടിംഗ് ജനറൽ സെക്രട്ടറി പി ഡി നൂറുദ്ദീൻ സ്വാഗതം പറഞ്ഞു. ദുബൈ കെ എം സി സി സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് മുഹമ്മദ് പട്ടാമ്പി, ആക്ടിംഗ് ജനറൽ സെക്രട്ടറി കെ പി എ സലാം, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഹുസൈനാർ ഹാജി എടച്ചാക്കെ, ഹനീഫ് ചെർക്കള, മുസ്തഫ വേങ്ങര, ജമാൽ മനയത്ത് എന്നിവർ പങ്കെടുത്തു.
ജില്ല ട്രഷറർ ഡോ. ഇസ്മയിൽ മൊഗ്രാൽ, ചെർക്കളം അബ്ദുല്ലയുടെ സാമ്പത്തിക സംഭാവനകളെക്കുറിച്ച് വിശദീകരിച്ചു. കർണ്ണാടക അതിർത്തി വികസന സമിതി ഡയറക്ടർ എ ആർ സുബ്ബയക്കട്ട അദ്ദേഹത്തിന്റെ അതിർത്തി പ്രദേശ വികസനത്തിനായുള്ള പ്രവർത്തനങ്ങളെ പ്രശംസിച്ചു. ഇസെഡ് എ കയ്യാർ സാമൂഹിക പ്രവർത്തനങ്ങളെ വിലയിരുത്തി.
ജില്ലാ ഭാരവാഹികളായ ഇസ്മയിൽ നാലാംവാതുക്കൽ, ഹസൈനാർ ബീജന്തടുക്ക, സുബൈർ അബ്ദുല്ല, അഷറഫ് ബായാർ, സുബൈർ കുബണൂർ, സിദ്ധീഖ് ചൗക്കി എന്നിവരും മണ്ഡലം ഭാരവാഹികളായ ഇബ്രാഹിം ബേരിക്കെ, ഫൈസൽ പട്ടേൽ, റഫീഖ് മാങ്ങാട്, ഖാലിദ് പാലക്കി, അനീസ് പി കെ സി, സൈഫുദ്ദീൻ മൊഗ്രാൽ, അഷ്ക്കർ ചൂരി, ആരിഫ് ചെരുമ്പ, ഹാരിസ് കൂളിയങ്കാൽ, ഷിഹാദ് ചെറുവത്തൂർ, മൻസൂർ മർത്ത്യ, ആരിഫ് കൊത്തിക്കാൽ എന്നിവരും അനുസ്മരണത്തിൽ പങ്കെടുത്ത് അദ്ദേഹത്തെ സ്മരിച്ചു. യാസിർ വാഫി പ്രാർത്ഥന നിർവ്വഹിക്കുകയും ഡോ. ഇസ്മയിൽ മൊഗ്രാൽ നന്ദിയും പറഞ്ഞു.