എട്ടു വയസുകാരനെ മീന്‍ വളര്‍ത്തല്‍ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
Mar 18, 2022, 21:08 IST
മേല്‍പറമ്പ്:(www.kasargodvartha.com 18.03.2022) എട്ടു വയസുകാരനെ മീന്‍ വളര്‍ത്തല്‍ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പള പാലിച്ചിയടുക്കത്തെ സവാദിന്റെ മകന്‍ മുഹമ്മദ് ശുവൈഫ് ആണ് മരിച്ചത്. വീടിനടുത്തുള്ള മീന്‍ വളര്‍ത്തല്‍ കുളത്തില്‍ മീനിനെ നോക്കാന്‍ പോയപ്പോള്‍ അബദ്ധത്തില്‍ കുളത്തില്‍ വീണതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
ഉടന്‍ തന്നെ ബന്ധുക്കള്‍ ദേളിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മേല്‍പറമ്പ് പൊലീസ് സ്ഥലത്തെത്തി.
ഉടന്‍ തന്നെ ബന്ധുക്കള്‍ ദേളിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മേല്‍പറമ്പ് പൊലീസ് സ്ഥലത്തെത്തി.
മാതാവ്: ഫസീല, രണ്ട് സഹോദരിമാർ ഉണ്ട്.
Keywords: News, Kerala, Kasaragod, Melparamba, Dead, Top-Headlines, Boy, Died, Obituary, Child, Student, Police, 8 year old boy found dead in fish pond.
< !- START disable copy paste -->