എട്ടുവയസുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു; രക്ഷിക്കാന്‍ ചാടിയ മാതാവിന്റെ നില ഗുരുതരം
Apr 7, 2017, 20:44 IST
ബദിയഡുക്ക: (www.kasargodvartha.com 07/04/2017) കളിച്ചുകൊണ്ടിരിക്കുകയായിരുന്ന എട്ടു വയസുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു. മകനെ രക്ഷിക്കാന്‍ കിണറ്റിലേക്ക് എടുത്ത് ചാടിയ മാതാവിനെ ഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബദിയഡുക്ക ഉപ്പുകുളത്തെ എം ടി മുഹമ്മദിന്റെ മകന്‍ മിന്‍ഹാജ് (എട്ട്) ആണ് മരിച്ചത്. രക്ഷിക്കാന്‍ കിണറ്റിലേക്ക് എടുത്തുചാടിയ മാതാവ് അസ്മയെ (26) യാണ് മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
വെള്ളിയാഴ്ച വൈകിട്ടോടെയാണ് സംഭവം. അസ്മ വീട്ടുപറമ്പിലെ തോട്ടത്തില്‍ വെള്ളം നനക്കുന്നതിനിടെയാണ് ഒപ്പമുണ്ടായിരുന്ന മകന്‍ കിണറ്റിലേക്ക് വീണത്. ഉടന്‍ തന്നെ അസ്മയും കിണറ്റിലേക്ക് എടുത്തു ചാടുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ ഉടന്‍തന്നെ ഇവരെ പുറത്തെടുത്ത് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും മിന്‍ഹാജ് മരിച്ചിരുന്നു.
കറുവല്‍ത്തടുക്ക എല്‍ പി സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിയാണ് മിന്‍ഹാജ്. സഹോദരങ്ങള്‍: മിദുല്‍ഹാജ്, മഹ്ഷൂമ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Badiyadukka, Death, Obituary, Kasaragod, Child, Injured, Hospital, 8 year old boy dies after falling to well, Minhaj.