മകന്റെ വീട്ടില്‍ പോകാനായി തറവാട് വീട്ടില്‍ നിന്നും ഇറങ്ങിയ 75 കാരിയെ വഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Dec 31, 2017, 10:34 IST
ബേഡകം: (www.kasargodvartha.com 31.12.2017) മകന്റെ വീട്ടില്‍ പോകാനായി തറവാട് വീട്ടില്‍ നിന്നും ഇറങ്ങിയ 75 കാരിയെ വഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബേഡകം നെല്ലിയടുക്കത്തെ അമ്മങ്കല്ലില്‍ ഐത്തന്റെ ഭാര്യ കമ്മാടത്തു (75)വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി മകന്റെ വീട്ടിലേക്ക് പോകാനായി തറവാട് വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു കമ്മാടത്തു. മകന്റെ വീട്ടില്‍ പോകുന്നത് പതിവായതിനാല്‍ വീട്ടുകാര്‍ അന്വേഷണമൊന്നും നടത്തിയിരുന്നില്ല.
പിറ്റേ ദിവസം റബ്ബര്‍ ടാപ്പിംഗിനായി മകന്‍ പോകുമ്പോഴാണ് കമ്മാടത്തുവിനെ വഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ സംശയമുയര്‍ന്നതിനെ തുടര്‍ന്ന് മൃതദേഹം പോലീസ് ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പോസ്റ്റുമോര്‍ട്ടത്തില്‍ ഹൃദയാഘാതമാണ് മരണകാരണമെന്ന് കണ്ടെത്തി.
കമ്മാടത്തുവിന്റെ മൃതദേഹം പിന്നീട് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bedakam, Death, Obituary, Top-Headlines, 75 year old woman found dead
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Bedakam, Death, Obituary, Top-Headlines, 75 year old woman found dead