പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എഴുപത്തഞ്ചുകാരി മരിച്ചു
May 15, 2017, 11:04 IST
കാസര്‍കോട്: (www.kasargodvarhta.com 15.05.2017) തീപൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എഴുപത്തഞ്ചുകാരി മരണപ്പെട്ടു. കാനത്തൂരിലെ പരേതനായ കുഞ്ഞമ്പു നായരുടെ ഭാര്യ കമ്മാടത്തിയമ്മ (75) യാണ് മരിച്ചത്. മരുമകളും മുളിയാര്‍ ബഡ്‌സ് സ്‌കൂളിലെ അധ്യാപികയുമായ വിജയലക്ഷ്മിക്കൊപ്പം കമ്മാടത്തിയമ്മ താമസിച്ചുവരികയായിരുന്നു. ഞായറാഴ്ച വൈകുന്നേരം കമ്മാടത്തിയമ്മയുടെ നിലവിളി കേട്ടെത്തിയ അയല്‍വാസികളാണ് കമ്മാടത്തിയമ്മയെ തീപൊള്ളലേറ്റ നിലയില്‍ കണ്ടത്.ഈ സമയം വിജയലക്ഷ്മി വീട്ടിലുണ്ടായിരുന്നില്ല.
നാട്ടുകാര്‍ ഉടന്‍ തന്നെ കമ്മാടത്തിയമ്മയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രാത്രി 11.30 മണിയോടെ മരണം സംഭവിച്ചു. കമ്മാടത്തിയമ്മയുടെ ഏക മകന്‍ സതീശന്‍ പത്ത് വര്‍ഷം മുമ്പ് പന്തല്‍ കെട്ടുന്ന ജോലിക്കിടെ ഏണിയില്‍ നിന്ന് വീണ് മരണപ്പെട്ടിരുന്നു. ഇതിനുശേഷം കമ്മാടത്തിയമ്മ കടുത്ത മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചുവരികയായിരുന്നു. കമ്മാടത്തി സ്വയം തീകൊളുത്തി.
ജീവനൊടുക്കിയതാകാമെന്നാണ് സംശയിക്കുന്നത്. സഹോദരങ്ങള്‍: നാരായണന്‍, മീനാക്ഷിയമ്മ, പരേതനായ കൃഷ്ണന്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നി ങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, News, Burnt, Woman, Hospital, Death, Obituary, House, Old woman.