ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ എഴുപതുകാരി മരിച്ചു; യുവാവ് ആശുപത്രിയില്‍
Jan 18, 2018, 14:10 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 18.01.2018) ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ എഴുപതുകാരി മരണപ്പെട്ടു. ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കടുമേനി ശാന്തിഭവനിലെ അന്തേവാസിയായ ആലപ്പാട്ട് റോസമ്മ (70)യാണ് മരിച്ചത്. ബുധനാഴ്ച രാവിലെ ആറുമണിയോടെ പള്ളിയിലേക്ക് നടന്നുപോവുകയായിരുന്ന റോസമ്മയെ കടുമേനിയില്‍ വെച്ച് ബൈക്കിടിച്ചുവീഴ്ത്തുകയായിരുന്നു.
തലക്ക് ഗുരുതരമായി പരിക്കേറ്റ ആദ്യം ചെറുപുഴയിലെ സ്വകാര്യാശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോയി. വൈകുന്നേരത്തോടെയാണ് മരണം സംഭവിച്ചത്. റോസമ്മയെ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് മറിഞ്ഞ ബൈക്കില്‍ നിന്നും തെറിച്ചുവീണ് ശ്യാംകുമാര്‍ എന്ന യുവാവിനും പരിക്കേറ്റു. ശ്യാംകുമാര്‍ ചെറുപുഴയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Accidental-Death, Accident, Bike-Accident, 70 year old dies in accident < !- START disable copy paste -->
തലക്ക് ഗുരുതരമായി പരിക്കേറ്റ ആദ്യം ചെറുപുഴയിലെ സ്വകാര്യാശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോയി. വൈകുന്നേരത്തോടെയാണ് മരണം സംഭവിച്ചത്. റോസമ്മയെ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് മറിഞ്ഞ ബൈക്കില്‍ നിന്നും തെറിച്ചുവീണ് ശ്യാംകുമാര്‍ എന്ന യുവാവിനും പരിക്കേറ്റു. ശ്യാംകുമാര്‍ ചെറുപുഴയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Accidental-Death, Accident, Bike-Accident, 70 year old dies in accident