city-gold-ad-for-blogger

കൈകാണിച്ചെങ്കിലും റോഡിലൂടെ പോയ ഒരു വാഹനവും നിര്‍ത്തിയില്ല; ശ്വാസതടസം അനുഭവപ്പെട്ട മകളെയും കൊണ്ട് പിതാവ് കിലോ മീറ്ററുകള്‍ ഓടി ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല, ഏഴു വയസുകാരി പിടഞ്ഞുമരിച്ചു

കുമ്പള: (www.kasargodvartha.com 13.10.2018) കൈകാണിച്ചെങ്കിലും റോഡിലൂടെ പോയ ഒരു വാഹനവും നിര്‍ത്തിയില്ല. ശ്വാസതടസം അനുഭവപ്പെട്ട മകളെയും കൊണ്ട് പിതാവ് കിലോ മീറ്ററുകള്‍ ഓടി ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും ഏഴു വയസുകാരിയായ കുട്ടി മരിച്ചിരുന്നു. കുമ്പള കുണ്ടങ്കരടുക്ക വെല്‍ഫെയര്‍ സ്‌കൂളിന് സമീപം ടെന്റ് കെട്ടി താമസിക്കുന്ന കര്‍ണാടക സ്വദേശി മാറപ്പ- ജയലക്ഷ്മി ദമ്പതികളുടെ മകള്‍ സുപ്രിതയാണ് മരണപ്പെട്ടത്.

നേരത്തെ ശ്വാസ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു സുപ്രിത. വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെയാണ് സുപ്രിതയ്ക്ക് ശ്വാസതടസമുണ്ടായത്. ഇതേതുടര്‍ന്ന് കുട്ടിയെയുമെടുത്ത് മാറപ്പ റോഡിലൂടെ പോവുകയായിരുന്ന എല്ലാ വാഹനങ്ങള്‍ക്കു കൈകാണിച്ചെങ്കിലും ഒരു വാഹനവും നിര്‍ത്താന്‍ തയ്യാറായില്ല. ഒരു വാഹനവും നിര്‍ത്താതായതോടെ കിലോമീറ്ററുകള്‍ കുട്ടിയെ ചുമന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു.

ഇവരുടെ കുടുംബം വര്‍ഷങ്ങളായി കുമ്പളയില്‍ താമസിച്ചുവരികയാണ്. വിവരമരിഞ്ഞ് കുമ്പള പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.

കൈകാണിച്ചെങ്കിലും റോഡിലൂടെ പോയ ഒരു വാഹനവും നിര്‍ത്തിയില്ല; ശ്വാസതടസം അനുഭവപ്പെട്ട മകളെയും കൊണ്ട് പിതാവ് കിലോ മീറ്ററുകള്‍ ഓടി ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല, ഏഴു വയസുകാരി പിടഞ്ഞുമരിച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Kumbala, Death, Obituary, 7 year old girl died after breathlessness
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia