രണ്ടു ദിവസം മുമ്പ് ഗള്‍ഫില്‍ നിന്നും കുടുംബസമേതം നാട്ടിലെത്തിയ ഏഴു വയസുകാരന്‍ മണല്‍ ലോറിയിടിച്ച് മരിച്ചു; നാട്ടുകാര്‍ റോഡ് ഉപരോധിച്ചു
Apr 30, 2018, 14:19 IST
നീലേശ്വരം: (www.kasargodvartha.com 30.04.2018) രണ്ടു ദിവസം മുമ്പ് ഗള്‍ഫില്‍ നിന്നും കുടുംബസമേതം നാട്ടിലെത്തിയ ഏഴു വയസുകാരന്‍ മണല്‍ ലോറിയിടിച്ച് മരിച്ചു. കോട്ടപ്പുറം ആനച്ചാലിലെ സുബൈര്‍- ഫര്‍സാന ദമ്പതികളുടെ മകന്‍ ഷാസില്‍ (ഏഴ്) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ കോട്ടപ്പുറം ആനച്ചാലിലാണ് അപകടമുണ്ടായത്. www.kasargodvartha.com
അടുത്തവീട്ടിലേക്ക് നടന്നുപോകുന്നതിനിടെ അമിതവേഗതയിലെത്തിയ മണല്‍ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം വഴിമധ്യേ സംഭവിക്കുകയായിരുന്നു. പുതിയാളത്ത് അബ്ദുല്ല ഹാജിയുടെ പേരക്കുട്ടിയാണ്. കുടുംബ സമേതം കുവൈത്തിലായിരുന്ന കുട്ടി രണ്ട് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. www.kasargodvartha.com
അനധികൃതമായി മണല്‍കടത്തുകയായിരുന്ന നമ്പര്‍ പ്ലേറ്റില്ലാത്ത ലോറിയാണ് അപകടം വരുത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഡ്രൈവര്‍ ലോറിയില്‍ നിന്നും ഇറങ്ങിയോടി. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി ലോറി കസ്റ്റഡിയിലെടുത്തു. നീലേശ്വരം കടിഞ്ഞിമൂല സ്വദേശി സുമേഷിന്റെ ഉടമസ്ഥതയിലുള്ള ലോറിയാണിതെന്നാണ് പോലീസിന് വിവരം ലഭിച്ചിരിക്കുന്നത്. www.kasargodvartha.com
കോട്ടപ്പുറം പാലം തുറന്നുകൊടുത്തതോടെ ഈ റൂട്ടില്‍ വാഹനങ്ങള്‍ ചീറിപ്പായുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. റോഡില്‍ വേഗതാ നിയന്ത്രണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അലംഭാവം തുടരുന്ന അധികാരികള്‍ക്കെതിരെ ശക്തമായ ജനകീയ രോഷം ഉയരുന്നുണ്ട്. അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ ഇതുവഴിയുള്ള റോഡ് ഉപരോധിച്ചു.
Keywords: Kasaragod, Kerala, News, Accidental-Death, Obituary, Sand-Lorry, Custody, Police, Driver, 7 year old died after Lorry hits