ലൈറ്റര്‍ കൊണ്ട് കടലാസ് കത്തിച്ചു കളിക്കുന്നതിനിടെ തീ ദേഹത്തേക്ക് പടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു
Feb 13, 2019, 19:55 IST
താമരശ്ശേരി: (www.kasargodvartha.com 13.02.2019) ലൈറ്റര്‍ കൊണ്ട് കടലാസ് കത്തിച്ചു കളിക്കുന്നതിനിടെ തീ ദേഹത്തേക്ക് പടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു. തച്ചംപൊയില്‍ ഒതയോത്തെ സയ്യിദ് മുഹ്തസിം എന്ന മഅ്ഷൂഖ്- ബുഷ്‌റ ദമ്പതികളുടെ മകളും പൂനൂര്‍ ഇഷാഅത്ത് സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ ആമിന ഷഹറിയ (ഏഴ്) ആണ് മരിച്ചത്. ജനുവരി 30ന് ഉച്ചയ്ക്ക് രണ്ടു മണിക്കാണ് സംഭവം. കുട്ടിയുടെ പിതാവ് മഅ്ഷൂഖ് ഗള്‍ഫിലാണ്.
മാതാവ് ബുഷ്റ വല്യുമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി പോയതായിരുന്നു. പ്രായമുള്ള വല്യുപ്പ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഈ സമയത്താണ് വീട്ടിലുണ്ടായിരുന്ന സിഗര്‍ ലൈറ്റര്‍ എടുത്തു കൊണ്ടുപോയി ആമിനയും ഇളയ സഹോദരങ്ങളും കടലാസ് കത്തിച്ചു കളിക്കാന്‍ തുടങ്ങിയത്. ഇതിനിടെ ആമിനയുടെ വസ്ത്രത്തിന് തീപടര്‍ന്നുപിടിക്കുകയായിരുന്നു. സമീപത്തുള്ള ബന്ധു ഏറെ സമയം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് കുട്ടിയുടെ ദേഹത്ത് തീപടര്‍ന്ന് അവശനിലയില്‍ കണ്ടെത്തിയത്.
70 ശതമാനത്തിലധികം പൊള്ളലേറ്റ കുട്ടിയെ ഉടന്‍ തന്നെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ഫെബ്രുവരി ആറിന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് മരണം സംഭവിച്ചത്. അപകട വിവരമറിഞ്ഞ് അന്നു തന്നെ പിതാവ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയിരുന്നു.
താമരശ്ശേരി അഡീ. എസ് ഐ ജറാദിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. തച്ചംപൊയില്‍ ഒതയോത്ത് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. കാസര്‍കോട് കുമ്പോല്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങളുടെ പേരക്കുട്ടിയാണ് മരിച്ച ആമിന. ഖദീജ മനൂഹ, ഫാത്വിമ മസായ, മുഹമ്മദ് മസാന്‍, ഹാജിറ ഇസ്മ എന്നിവര്‍ സഹോദരങ്ങളാണ്.
മാതാവ് ബുഷ്റ വല്യുമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി പോയതായിരുന്നു. പ്രായമുള്ള വല്യുപ്പ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഈ സമയത്താണ് വീട്ടിലുണ്ടായിരുന്ന സിഗര്‍ ലൈറ്റര്‍ എടുത്തു കൊണ്ടുപോയി ആമിനയും ഇളയ സഹോദരങ്ങളും കടലാസ് കത്തിച്ചു കളിക്കാന്‍ തുടങ്ങിയത്. ഇതിനിടെ ആമിനയുടെ വസ്ത്രത്തിന് തീപടര്‍ന്നുപിടിക്കുകയായിരുന്നു. സമീപത്തുള്ള ബന്ധു ഏറെ സമയം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് കുട്ടിയുടെ ദേഹത്ത് തീപടര്‍ന്ന് അവശനിലയില്‍ കണ്ടെത്തിയത്.
താമരശ്ശേരി അഡീ. എസ് ഐ ജറാദിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. തച്ചംപൊയില്‍ ഒതയോത്ത് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. കാസര്‍കോട് കുമ്പോല്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങളുടെ പേരക്കുട്ടിയാണ് മരിച്ച ആമിന. ഖദീജ മനൂഹ, ഫാത്വിമ മസായ, മുഹമ്മദ് മസാന്‍, ഹാജിറ ഇസ്മ എന്നിവര്‍ സഹോദരങ്ങളാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Death, Obituary, fire, 7 year old died after burn injury
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Death, Obituary, fire, 7 year old died after burn injury
< !- START disable copy paste -->