ആറാം ക്ലാസ് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചനിലയില്‍
Sep 15, 2012, 08:39 IST
ബദിയഡുക്ക: സ്കൂളില്‍ നിന്ന് ഉച്ചയ്ക്ക് വീട്ടിലെത്തിയ ആറാംക്ലാസ് വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാന്യ ജ്ഞാനോദയ സ്കൂളിലെ ആറാംക്ലാസ്സ് വിദ്യാര്‍ത്ഥി ശങ്കര്ഗുരു(11) ആണ് മരിച്ചത്. മാന്യ കാര്‍മാറിലെ കൃഷ്ണ-സരസ്വതി ദമ്പതികളുടെ മകനാണ്. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം.
സ്കൂളില്‍ നിന്ന് ഉച്ചയ്ക്ക് വീട്ടിലെത്തിയ ശേഷമാണ് തൂങ്ങിമരിച്ചതെന്നു സംശയിക്കുന്നു. കാരണം വ്യക്തമല്ല. തെയ്യം കലാകാരന്മാരുടെ കുടുംബമാണ് ശങ്കര്ഗുരുവിന്റേത്. സഹോദരങ്ങള്‍: കൃതിഗുരു, കൃശാന്ത്, കൃതിക, കാര്‍ത്തിക.
മൃതദേഹം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. ശങ്കര്ഗുരുവിനെ വീട്ടിനകത്തു മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നുവെന്നാണ് വീട്ടുകാര്‍ ആദ്യം അറിയിച്ചതെന്ന് പോലീസ് വ്യക്തമാക്കി. എന്നാല്‍ സംശയം തോന്നിയാണ് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയതെന്നും പോസ്റ്റുമോര്‍ട്ടത്തിലാണ് തൂങ്ങിമരണമെന്നു വ്യക്തമായതെന്നും പോലീസ് പറഞ്ഞു.
Keywords: Badiyadukka, Suicide, Student, Obituary, General-hospital, Kerala, Kasaragod