ഒറ്റയ്ക്കു താമസിക്കുന്ന 65 കാരി ബന്ധുവിന്റെ കിണറില്‍ മരിച്ച നിലയില്‍
Nov 9, 2015, 10:27 IST
ചട്ടഞ്ചാല്‍: (www.kasargodvartha.com 09/11/2015) വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65 കാരിയെ ബന്ധുവിന്റെ പറമ്പിലുള്ള ആള്‍മറയില്ലാത്ത കിണറില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തെക്കില്‍ ഫെറിയിലെ നളിനിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ തെക്കില്‍ഫേറിയിലെ രാമചന്ദ്രന്റെ വീട്ടുപറമ്പിലുള്ള 35 അടി താഴ്ച്ചയുള്ള കിണറിലാണ് നളിനിയെ മരിച്ചനിലയില്‍ കാണപ്പെട്ടത്.
വിവരമറിഞ്ഞ് കാസര്‍കോട് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കുകയും പോലീസ് ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. രാമചന്ദ്രന്റെ ഇളയമ്മയാണ് മരണപ്പെട്ട നളിനി. വീട്ടില്‍ തനിച്ചുതാമസിക്കുന്ന നളിനി ഇടയ്ക്കിടെ രാമചന്ദ്രന്റെ വീട്ടിലും താമസിക്കാറുണ്ടായിരുന്നു.
Keywords: Well, Kasaragod, Kerala, Nalini, Obituary, 65 year old woman found dead in well