റെയിൽവേ ട്രാക്കിൽ 65-കാരനെ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസെടുത്തു
● മയിച്ച വയലിൽ വീട്ടിൽ കുഞ്ഞിക്കണ്ണൻ ആണ് മരിച്ചത്
● ലോട്ടറി വിറ്റ് ഉപജീവനം നടത്തി വരികയായിരുന്നു
● അസ്വാഭാവിക മരണത്തിന് ബി എൻ എസ് എസ് വകുപ്പ് 194 പ്രകാരം കേസെടുത്തു
ചെറുവത്തൂർ: (KasargodVartha) മയിച്ചയ്ക്ക് സമീപം റെയിൽവേ ട്രാക്കിൽ 65-കാരനെ മരിച്ച നിലയിൽ കണ്ടെത്തി. മയിച്ചയിലെ വയലിൽ വീട്ടിൽ കുഞ്ഞിക്കണ്ണൻ (65) ആണ് മരിച്ചത്. വ്യാഴാഴ്ച (16.07.2026) രാവിലെ ആറിനും ആറരയ്ക്കും ഇടയിലുള്ള സമയത്താണ് സംഭവം നടന്നതെന്നാണ് പ്രാഥമിക നിഗമനം.
ചന്തേര പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു. നേരത്തേ ദിനേശ് കമ്പനിയിൽ ജോലി ചെയ്തിരുന്ന കുഞ്ഞിക്കണ്ണൻ പിന്നീട് ലോട്ടറി വിറ്റ് ഉപജീവനം നടത്തി വരികയായിരുന്നു.
പൊലീസ് അന്വേഷണം
സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് ബി എൻ എസ് എസ് വകുപ്പ് 194 പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. എസ് ഐ എൻ കെ സതീഷ് കുമാറിന്‍റെ നേതൃത്വത്തിലാണ് കേസിൻ്റെ അന്വേഷണം പുരോഗമിക്കുന്നത്.
കൂടുതല്‍ പ്രാദേശിക വാർത്തകള്‍ അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.
Article Summary: A 65-year-old man was found dead after being hit by a train in Cheruvathur.
#CheruvathurNews #TrainAccident #KasaragodNews #ChanderaPolice #LocalNewsKerala #RenuNews






