ബസ് കാത്തുനില്‍ക്കുകയായിരുന്ന 65 കാരന്‍ ബൈക്കിടിച്ച് മരിച്ചു
Apr 14, 2018, 18:31 IST
കുമ്പള: (www.kasargodvartha.com 14.04.2018) ബസ് കാത്തുനില്‍ക്കുകയായിരുന്ന 65 കാരന്‍ ബൈക്കിടിച്ച് മരിച്ചു. ബാഡൂര്‍ അര്‍ജാലിലെ രാമ മൂല്യ (65)യാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 4.55 മണിയോടെ അംഗഡിമുഗറില്‍ വെച്ചാണ് അപകടമുണ്ടായത്. കുടുംബ വീട്ടില്‍പോയി മടങ്ങുന്നതിനിടെ അംഗഡിമുഗറില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നു രാമമൂല്യ. ഇതിനിടെ അമിതവേഗതയിലെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
രാമമൂല്യ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. ബൈക്കോടിച്ചിരുന്ന യുവാവ് നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് കുമ്പള എസ് ഐ ശിവദാസന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. മൃതദേഹം കുമ്പള സഹകരണാശുപത്രിയിലേക്ക് മാറ്റി.
Keywords: Kasaragod, Kerala, news, Kumbala, Death, Obituary, Accidental-Death, 65 year old died after Bike hit < !- START disable copy paste -->
രാമമൂല്യ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. ബൈക്കോടിച്ചിരുന്ന യുവാവ് നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് കുമ്പള എസ് ഐ ശിവദാസന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. മൃതദേഹം കുമ്പള സഹകരണാശുപത്രിയിലേക്ക് മാറ്റി.
Keywords: Kasaragod, Kerala, news, Kumbala, Death, Obituary, Accidental-Death, 65 year old died after Bike hit