പേരമകളുടെ വിവാഹം ക്ഷണിച്ച് മടങ്ങുന്നതിനിടെ ഗൃഹനാഥന്‍ കാറിടിച്ചുമരിച്ചു
Dec 26, 2016, 08:58 IST
കുമ്പള: (www.kasargodvartha.com 26/12/2016) ബന്തിയോട്ട് ഗൃഹനാഥന്‍ കാറിടിച്ച് മരിച്ചു. ബന്തിയോട് മുട്ടം കുന്നില്‍ സ്വദേശി അന്തുമാന്‍ എന്ന അബ്ദുര്‍ റഹ്മാന്‍ (55) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഏഴുമണിയോടെയാണ് അപകടമുണ്ടായത്. പേരമകളുടെ വിവാഹം ക്ഷണിക്കാനായി അബ്ദുര്‍ റഹ്മാന്‍ ബന്ധു വീട്ടില്‍ പോയിരുന്നു. തിരിച്ച് വീട്ടിലേക്ക് പോകാനായി ബന്തിയോട്ടെത്തിയ അബ്ദുര്‍ റഹ്മാന്‍ റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അമിതവേഗതയില്‍ വന്ന കാറിടിച്ചുവീഴ്ത്തിയത്.
റോഡ് മറികടക്കാനായി അരികില്‍ നില്‍ക്കുന്നതിനിടയില്‍ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ഡസ്റ്റര്‍ കാര്‍ നിയന്ത്രണം വിട്ട് അബ്ദുര്‍ റഹ് മാനെ ഇടിച്ചു വീഴ്ത്തുകരയായിരുന്നു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ അടുത്തുള്ള ആശുപത്രയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭാര്യ: ഖദീജ. മക്കള്‍: മുഹമ്മദ്, സിദ്ദീഖ്, സുബൈദ, സുഹ്‌റ, ആച്ചുമ്മ.
Keywords: 60 year old dies in accident, Accident, Death, Obituary, Injured, Kerala, Kumbala