അര്‍ബുദ രോഗം ബാധിച്ച് കിടപ്പിലായിരുന്ന 60 കാരന്‍ മരണപ്പെട്ടു; ഏറ്റെടുക്കാന്‍ ആളില്ലാതെ മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍
Nov 15, 2017, 15:41 IST
കാസര്‍കോട്: (www.kasargodvartha.com 15.11.2017) അര്‍ബുദ രോഗം ബാധിച്ച് കിടപ്പിലായിരുന്ന 60 കാരന്‍ മരണപ്പെട്ടു. ഏറ്റെടുക്കാന്‍ ആളില്ലാതെ മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തിരുവനന്തപുരം സ്വദേശിയായ സ്റ്റാലിനാണ് മരണപ്പെട്ടത്. നെല്ലിക്കുന്ന് കടപ്പുറത്തെ ഒരു ഷെഡിലായിരുന്നു ഇയാള്‍ കാലങ്ങളായി താമസിച്ചുവന്നിരുന്നത്.
കൂലിവേല ചെയ്തുവരികയായിരുന്നു. വായക്കകത്ത് അര്‍ബുദം ബാധിച്ചതു കാരണം ഭക്ഷണം പോലും കഴിക്കാന്‍ വിഷമിച്ചിരിക്കുകയായിരുന്നുവെന്ന് സമീപവാസികള്‍ പറഞ്ഞു. നാട്ടുകാരാണ് സ്റ്റാലിനെ ഷെഡില്‍ മരിച്ച നിലയില്‍ കണ്ടത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു.
ശ്രദ്ധിക്കുക: സാധാരണ രീതിയില്‍ ഇത്തരം ചിത്രങ്ങള്‍ കാസര്‍കോട് വാര്‍ത്ത പ്രസിദ്ധീകരിക്കാറില്ല. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ തിരിച്ചറിയല്‍ ആവശ്യത്തിനായി മാത്രം ഉപയോഗിക്കുന്ന ഇതുപോലുള്ളവ ദയവായി ലോലഹൃദയങ്ങള്‍ക്ക് ഷെയര്‍ ചെയ്യുകയോ കൈമാറുകയോ അരുത്.
ടീം കാസര്‍കോട് വാര്‍ത്ത
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Death, Obituary, Deadbody, General-hospital, Police, 60 year old dies; Dead body in General Hospital.