വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി തളര്‍ന്നുവീണ് മരിച്ചു
Mar 13, 2017, 22:51 IST
വിദ്യാനഗര്‍: (www.kasargodvartha.com 13/03/2017) വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി തളര്‍ന്നു വീണ് മരിച്ചു. ചേരൂരിലെ ബേഡകം ഷെരീഫ് - ജാസ്മിന്‍ ദമ്പതികളുടെ മകനും ചേരൂര്‍ ഐ ഐ എല്‍ പി സ്‌കൂളിലെ വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് യാഫി (ആറ്) യാണ് മരിച്ചത്.
തിങ്കളാഴ്ച വൈകുന്നേരത്തോടെ സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ യാഫി കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ തളര്‍ന്നു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരങ്ങള്‍ മൊയ്തീന്‍ ജാസില്‍ (15), ഫാത്വിമ (11). ഗള്‍ഫിലുള്ള പിതാവ് ഷെരീഫ് ചൊവ്വാഴ്ച പുലര്‍ച്ചെ നാട്ടിലെത്തും. മൃതദേഹം രാവിലെ ഏഴ് മണിയോടെ ചേരൂര്‍കോട്ട ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Vidya Nagar, Death, School, Student, Obituary, Hospital, House, Kasaragod, 6 Year old boy dies.