city-gold-ad-for-blogger

കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് 5 വയസുകാരി മരിച്ചു

കുമ്പള: (www.kasargodvartha.com 19/03/2016) ബന്ധുവീട്ടില്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് അഞ്ചു വയസുകാരി മരിച്ചു. കുമ്പള കോയിപ്പാടി പടുമനയിലെ ജയരാജ് നിവാസില്‍ ശശികുമാര്‍-സരിത ദമ്പതികളുടെ മകള്‍ ഓജസ്വിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം മാതാപിതാക്കള്‍ക്കൊപ്പം കണ്ണൂര്‍ താളിക്കാവിലെ ബന്ധുവീട്ടില്‍ പോയതായിരുന്നു. ഇവിടെ വെച്ച് കളിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കോയമ്പത്തൂരിലെ കാര്‍ മെക്കാനിക്കാണ് ശശികുമാര്‍. ഭാര്യയും മക്കളുമായി അവിടെ തന്നെയാണ് താമസം. ബന്ധുവീടുകളില്‍ പോകാനായി നാട്ടിലെത്തിയതായിരുന്നു. ഓജസ്വിയുടെ മൃതദേഹം കുണ്ടങ്കോരടുക്കയിലെ ശ്മശാനത്തില്‍ സംസ്‌കരിച്ചു.
കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് 5 വയസുകാരി മരിച്ചു

Keywords:  Kumbala, Kasaragod, Kerala, Death, Obituary, 5 year old dies after falling injury.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia