Expatriate Died | കാസർകോട് സ്വദേശിയായ 5 വയസുകാരൻ അബുദബിയിൽ കുഴഞ്ഞുവീണ് മരിച്ചു
Oct 1, 2022, 14:33 IST
അബുദബി: ( www.kasargodvartha.com) കാസർകോട് സ്വദേശിയായ അഞ്ച് വയസുകാരൻ അബുദബിയിൽ കുഴഞ്ഞുവീണ് മരിച്ചു. പെർള ബെദ്രംപള്ളയിലെ സമദ് - സഫ്‌റീന ദമ്പതികളുടെ മകൻ സഹീൻ ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി വീട്ടുകാർ താമസ സ്ഥലത്ത് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ കുട്ടി പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വർഷങ്ങളായി കുടുംബ സമേതം സമദ് യുഎഇയിൽ തന്നെയാണുള്ളത്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ദമ്പതികളുടെ ഏകമകനായ സഹീന്റെ ആകസ്മിക മരണം കുടുംബക്കാരെയും പ്രവാസികളെയും കണ്ണീരിലാഴ്ത്തി.

Keywords: 5-year-old boy from Kasaragod died after collapsing in Abu Dhabi, International,Abudhabi,news,Top-Headlines,Dead,Obituary,Kasaragod.