city-gold-ad-for-blogger

അവധി ദിനത്തിൽ യാത്ര ചെയ്യവേ വാഹനം അപകടത്തിൽപ്പെട്ടു; സഊദി അറേബ്യയിൽ മരിച്ച മലയാളി നഴ്സുമാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി

  5 including 2 Malayali nurses killed in road accident on Taif-Raniyah road in Saudi Arabia
Image Credit: Facebook/ Friends who like Fr. Xavier Khan Vattayil/ R Palappooru Shaijith/ Enhanced by GPT

● കോട്ടയം സ്വദേശിനികളായ ജെയ്സിമോൾ മാത്യു, ജോബിന ജോണി എന്നിവരാണ് മരിച്ചത്
● തമിഴ്നാട് സ്വദേശിനികളായ വിജയലക്ഷ്മി, ഹെപ്സിബ എന്നിവരും അപകടത്തിൽ മരിച്ചു
● വാഹനം ഓടിച്ചിരുന്ന സഊദി പൗരനാണ് അപകടത്തിൽ ജീവൻ നഷ്ടമായ മറ്റൊരാൾ
● നാല് ഇന്ത്യക്കാരും സഊദിയിലെ സർക്കാർ ഡിസ്പെൻസറിയിൽ ജോലി ചെയ്തുവരികയായിരുന്നു

ജിദ്ദ: (KasargodVartha) സഊദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ അഞ്ചു പേർ മരിച്ചു. കോട്ടയം അയർക്കുന്നം സ്വദേശിനി ജെയ്സിമോൾ മാത്യു (36), കോട്ടയം കുരുമുള്ളൂർ ആനച്ചേരി അഞ്ചക്കുന്നേൽ ജോബിന ജോണി (26) എന്നിവരാണ് മരിച്ച മലയാളികൾ.

അപകടത്തിൽ തമിഴ്നാട് സ്വദേശികളായ രണ്ടു നഴ്സുമാരും വാഹനം ഓടിച്ച സൗദി പൗരനുമാണ് മരിച്ച മറ്റുള്ളവർ. തമിഴ്നാട് സ്വദേശിനികളായ വിജയലക്ഷ്മി, ഹെപ്സിബ എന്നിവരാണ് മരിച്ച മറ്റ് നഴ്സുമാർ.

അവധി ദിനത്തിൽ യാത്ര ചെയ്യവേ അപകടം

തായിഫ് - റാനിയ റോഡിലാണ് അപകടമുണ്ടായത്. സഊദിയിലെ സർക്കാർ ഡിസ്പെൻസറിയിൽ നഴ്സുമാരായി ജോലി ചെയ്തുവരികയായിരുന്നു മരിച്ച നാല് ഇന്ത്യക്കാരും. അവധി ദിനത്തിൽ ഇവർ റാനിയയിൽ വന്നപ്പോഴാണ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്.

അപകടത്തിൻ്റെ യഥാർഥ കാരണമെന്താണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.

മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി

മരിച്ചവരുടെ മൃതദേഹങ്ങൾ പ്രാദേശിക ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. പോലീസ് നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ഇന്ത്യൻ എംബസിയുടെയും പ്രാദേശിക സംഘടനകളുടെയും നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളെയും ഉദ്യോഗസ്ഥരെയും വിവരമറിയിച്ചതായി അധികൃതർ വ്യക്തമാക്കി.

കൂടുതല്‍ വാർത്തകളും വിശേഷങ്ങളും അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് കമൻ്റായി രേഖപ്പെടുത്തുക. 

Article Summary: Two Malayali and two Tamil Nadu nurses died in a road accident in Saudi Arabia.

#SaudiAccident #MalayaliNurses #KottayamNews #Taif #GulfMalayali #SaudiArabiaNews #MalayalamNews #RenuNews

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia