മധ്യവയസ്‌കന്‍ എത്തിയത് അടയ്ക്ക മോഷ്ടിക്കാനാണെന്ന് ആരോപണം; അര്‍ദ്ധരാത്രി വീട്ടുകാര്‍ ഉണര്‍ന്നതോടെ മല്‍പിടുത്തം, സ്വയരക്ഷയ്ക്കായി ഗൃഹനാഥന്‍ തോക്കെടുത്ത് വെടിയുതിര്‍ത്തു, സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടതോടെ പോലീസില്‍ വിവരമറിയിച്ചു
Aug 30, 2019, 13:07 IST
പാണത്തൂര്‍: (www.kasargodvartha.com 30.08.2019) കേരള- കര്‍ണാടക അതിര്‍ത്തിയായ പാണത്തൂര്‍ കരിക്കയത്ത് വെടിയേറ്റ് മരിച്ച ചെത്ത്കയത്തെ ഗണേശന്റെ (45) മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. വ്യാഴാഴ്ച രാത്രി 12.30 മണിയോടെയാണ് ഗൃഹനാഥന്‍ ഹൊന്നണ്ണയുടെ വെടിയേറ്റ് ഗണേശന്‍ മരിച്ചത്. അടയ്ക്ക മോഷ്ടിക്കാനാണ് ഗണേശന്‍ എത്തിയതെന്നാണ് വീട്ടുകാര്‍ പറയുന്നത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന അടയ്ക്ക മോഷണം പോകുന്നത് പതിവായിരുന്നു. വ്യാഴാഴ്ച രാത്രി വീട്ടുകാര്‍ ഉണര്‍ന്നതോടെ മോഷ്ടാവുമായി മല്‍പിടുത്തത്തിലേര്‍പെടുകയും സ്വയരക്ഷയ്ക്കായി വെടിവെക്കകയുമായിരുന്നുവെന്നാണ് വീട്ടുകാര്‍ പറയുന്നത്. ഹൊന്നണ്ണയും ഭാര്യയും മകനുമാണ് വീട്ടില്‍ താമസം.
സംഭവസ്ഥലത്ത് തന്നെ ഇയാള്‍ മരിച്ചതോടെ വീട്ടുകാര്‍ തന്നെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ ശേഷമാണ് പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയത്. ചെത്ത്കയത്തെ ജീപ്പ് ഡ്രൈവറായിരുന്നു ഗണേശന്‍. ഇയാളുടെ മരണം നാടിനെ ഞെട്ടിച്ചിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Panathur, News, Kasaragod, Kerala, Death, Obituary, Killed, Police, Hospital, 48 year old man dies with gun attack; Allegation of stealing arecanut