വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാല് വയസുകാരി കുഴഞ്ഞു വീണു മരിച്ചു
Feb 23, 2012, 17:09 IST
കാസര്‍കോട്: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാല് വയസുകാരി കുഴഞ്ഞു വീണു മരിച്ചു. പയോട്ട കടമ്പെട്ടയിലെ ഇബ്രാഹിം-സുബൈദ ദമ്പതികളുടെ മകള്‍ നിതാ ജമീല(നാല്) കുഴഞ്ഞുവീണു മരിച്ചു.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ച് കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ഉടന്‍ ചെങ്കള നായനാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഡോക്ടര്‍ പരിശോധിച്ച ശേഷം ഉടന്‍ മംഗലാപുരത്തേക്ക് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും ആംബുലന്‍സില്‍ കയറ്റിയ ഉടനെ മരണം സംഭവിക്കുകയായിരുന്നു. സഹോദരങ്ങള്‍: ആദില്‍, ഫാത്തിമ, തസ്രിയ അസ്ലഹ്.
Keywords: Obituary, Child, Kasaragod